Question:

റീജിയണൽ റൂറൽ ബാങ്കുകളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഗ്രാമീൺ ബാങ്ക് എന്നറിയപ്പെടുന്നു

  2. നരസിംഹം കമ്മിറ്റിയുടെ ശുപാർശപ്രകാരം രൂപീകൃതമായി

  3. ഏറ്റവും കൂടുതൽ റീജിയണൽ റൂറൽ ബാങ്കുകളുള്ള സംസ്ഥാനം മധ്യപ്രദേശ് ആണ്

  4. 1976 ലാണ് റീജിയണൽ റൂറൽ ബാങ്ക് ആക്ട് നിലവിൽ വന്നത്

Aഎല്ലാം ശരി

Bഇവയൊന്നുമല്ല

Civ മാത്രം ശരി

Di, ii, iv ശരി

Answer:

D. i, ii, iv ശരി

Explanation:

  • ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ പ്രാദേശിക ബാങ്കിംഗ് സേവനങ്ങൾ നൽകുന്നതിനായി സ്ഥാപിച്ച ബാങ്കുകളാണ് റീജിയണൽ റൂറൽ ബാങ്ക് എന്നറിയപ്പെടുന്നത്.
  • 1976ലാണ് റീജിയണൽ റൂറൽ ബാങ്ക് ആക്ട് നിലവിൽ വന്നത്
  • എങ്കിലും 1975ൽ തന്നെ ആദ്യ റീജിയണൽ റൂറൽ ബാങ്ക് സ്ഥാപിതമായിരുന്നു.
  • ഉത്തർപ്രദേശിലെ മൊറാദാബാദിൽ ആണ് ആദ്യ റീജിയണൽ റൂറൽ ബാങ്ക് സ്ഥാപിച്ചത്.
  • 'ഗ്രാമീൺ ബാങ്ക്' എന്നറിയപ്പെടുന്ന റീജിയണൽ റൂറൽ ബാങ്കുകൾ നരസിംഹം കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് രൂപീകൃതമായത്.
  • ഏറ്റവും കൂടുതൽ റീജിയണൽ റൂറൽ ബാങ്കുകളുള്ള സംസ്ഥാനം ഉത്തർപ്രദേശാണ്.
  • റീജിയണൽ റൂറൽ ബാങ്കിന് ശാഖകൾ ഇല്ലാത്ത സംസ്ഥാനങ്ങൾ സിക്കിം, ഗോവ എന്നിവയാണ്.

Related Questions:

ഇന്ത്യയിൽ ആദ്യമായി റുപ്പേ ശൃഖലയിലുള്ള ആദ്യത്തെ കോർപ്പറേറ്റ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയ ബാങ്ക് ഏത് ?

ഇന്ത്യയിൽ ബാങ്കിങ് ഓംബുഡ്സ്മാൻ നിയമിക്കപ്പെട്ട വർഷം ഏത് ?

ഇന്ത്യയിൽ ആദ്യമായി ISO സർട്ടിഫിക്കറ്റ് ലഭിച്ച ബാങ്ക് ഏത്?

മുദ്ര ബാങ്കിന്റെ ലക്ഷ്യം ?

ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്കിന്റെ നിലവിലെ പ്രസിഡന്റ് ?