Question:
കോശശ്വസനവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.കോശത്തിനുള്ളിൽ വച്ച് ഗ്ലൂക്കോസിൽ നിന്ന് ഊർജ്ജം സ്വതന്ത്രമാകുന്ന പ്രക്രിയ കോശശ്വസനം എന്നറിയപ്പെടുന്നു.
2.കോശത്തിലെ എനർജി കറൻസി എന്നറിയപ്പെടുന്നത് എ ടി പി യാണ്.
A1 മാത്രം.
B2 മാത്രം.
C1ഉം 2ഉം
Dരണ്ടു പ്രസ്താവനകളും തെറ്റാണ്
Answer:
C. 1ഉം 2ഉം
Explanation:
അഡിനോസിൻ ട്രൈ ഫോസ്ഫ്ഫേറ്റ് എന്ന എ.ടി.പിയിൽ വലിയ അളവിൽ ഊർജ്ജത്തെ ശേഖരിച്ചുവയ്ക്കാൻ കഴിയും. ഗ്ലൂക്കോസിന്റേയും കോഴുപ്പിന്റേയും ഓക്സീകരണഫലമായി ലഭിക്കുന്ന ഊർജ്ജത്തെ സഭരിച്ചുവയ്ക്കുന്നതും ആവശ്യാനുസരണം ശാരീരികപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതിനും എ.ടി.പി ആവശ്യമാണ്. അതിനാൽ എ.ടി.പി കോശത്തിന്റെ ഊർജ്ജകറൻസി അഥവാ പവർഹൗസ് എന്നറിയപ്പെടുന്നു. ജന്തുകോശങ്ങളിൽ മൈറ്റോകോൺട്രിയ എ.ടി.പിയുടെ 95 ശതമാനവും ഉത്പാദിപ്പിക്കുന്നു.