Question:

ബോക്സർ കലാപവുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. മഞ്ചു രാജവംശത്തിന് എതിരെ ചൈനയിൽ പ്രവർത്തിച്ചിരുന്ന ചില രഹസ്യ സംഘടനകൾ സംഘടിപ്പിച്ച കലാപം.

  2. 1905 ലാണ് ബോക്സർ കലാപം നടന്നത്.

  3. .'ബോക്സർമാരുടെ മുഷ്ടി'യായിരുന്നു ബോക്സർ കലാപത്തിൻ്റെ മുദ്രയായി ഉപയോഗിക്കപ്പെട്ടത്.

  4. ബോക്സർ കലാപം വിജയിക്കുകയും മഞ്ജു രാജവംശത്തിന് അധികാരം നഷ്ടപ്പെടുകയും ചെയ്തു.

A1, 3 ശരി

Bഎല്ലാം ശരി

C1 തെറ്റ്, 4 ശരി

Dഇവയൊന്നുമല്ല

Answer:

A. 1, 3 ശരി

Explanation:

ബോക്‌സർ കലാപം

  • ചൈനയിൽ വിദേശാധിപത്യത്തിനു അനുകൂല നിലപാടുകൾ എടുത്തിരുന്ന മഞ്ചു രാജവംശത്തിന് എതിരായും,ചൈനയിലെ എല്ലാ വിദേശികളെയും തുരത്താനും ശ്രമിച്ചുകൊണ്ട് 1900 ൽ നടന്ന പ്രക്ഷോഭം.
  • ഈ കലാപത്തിന് നേതൃത്വം നൽകിയത് : യിഹെക്വാൻ
  • കലാപത്തിന് നേതൃത്വം നൽകിയ രഹസ്യ സംഘടനയുടെ യഥാർത്ഥ പേര്: “Righteous and Harmonious Fists”
  • ഈ രഹസ്യ സമൂഹത്തിന് വിദേശികൾ നൽകിയ പേരാണ് “ബോക്സേഴ്സ്” എന്നത്.
  • ബോക്സർമാരുടെ മുഷ്ടിയായിരുന്നു ബോക്സർ കലാപത്തിൻ്റെ മുദ്രയായി ഉപയോഗിക്കപ്പെട്ടത്.
  • ബോക്സർ കലാപം വിദേശശക്തികളുടെ സംയുക്ത സൈനിക നീക്കത്തിലൂടെ പരാജയപ്പെട്ടുവെങ്കിലും പിൽക്കാല വിപ്ലവങ്ങൾക്ക് ശക്തിയും പ്രചോദനവും പകർന്നു.

Related Questions:

ചൈന പുനരുജ്ജീവന സംഘം എന്ന് ആദ്യകാലത്ത് അറിയപ്പെട്ടിരുന്ന പാർട്ടി ഏതാണ് ?

ചൈനയിൽ കമ്മ്യൂണിസ്റ്റ് വിപ്ലവം നടന്ന വർഷം ഏതാണ് ?

ചൈനയില്‍ ചരിത്രപരമായ ലോംഗ്‌ മാര്‍ച്ചിന്‌ നേതൃത്വം നല്‍കിയത്‌ ആരാണ്‌ ?

ചൈനയെ പാശ്ചാത്യവൽക്കരിച്ച ചക്രവർത്തി ആരാണ് ?

Mao-Tse-Tung led the 'Long march ' in the year