Question:

നാലാം ആംഗ്ലോ-മൈസൂർ യുദ്ധവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.കർണാടക സംസ്ഥാനത്തിലെ മാണ്ഡ്യ ജില്ലയിലെ മലവല്ലി എന്ന പ്രദേശത്ത് വച്ചാണ് ബ്രിട്ടീഷ് സൈന്യവും ടിപ്പുസുൽത്താന്റെ സൈന്യവും തമ്മിൽ ഏറ്റുമുട്ടിയത്.

2.ഈ യുദ്ധത്തിൽ മൈസൂർ സാമ്രാജ്യം നാലു വശത്തുനിന്നും ആക്രമിക്കപ്പെട്ടു.

3. ഈ യുദ്ധത്തിൽ ടിപ്പു പരാജയപ്പെടുകയും ശ്രീരംഗപട്ടണം ബ്രിട്ടീഷ് അധീനതയിൽ ആവുകയും ചെയ്തു.


A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3

Explanation:

  • കർണാടക സംസ്ഥാനത്തിലെ മാണ്ഡ്യ ജില്ലയിലെ മലവല്ലി എന്ന പ്രദേശത്ത് വച്ചാണ് ബ്രിട്ടീഷ് സൈന്യവും ടിപ്പുസുൽത്താന്റെ സൈന്യവും തമ്മിൽ ഏറ്റുമുട്ടിയ യുദ്ധമാണ് നാലാം ആംഗ്ലോ-മൈസൂർ യുദ്ധം.
  • മൈസൂർ നാലു വശത്തുനിന്നും ആക്രമിക്കപ്പെട്ടു. ഹൈദ്രബാദ് നിസാമും മറാഠരും വടക്കുനിന്നും ടിപ്പുവിൻറെ സൈന്യത്തെ ആക്രമിച്ചു.ടിപ്പു യുദ്ധം ചെയ്ത് ധീരമായി മരിച്ചു,ഇതോടുകൂടി ശ്രീരംഗപട്ടണം പൂർണമായും ബ്രിട്ടീഷുകാരുടെ അധീനതയിലായി.

Related Questions:

മഹാത്മാഗാന്ധി ജനിച്ച വർഷം ?

സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ഭൂപരിഷ്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രധാന സംഭവം ഏത്?

1950 ൽ നിലവിൽ വന്ന ആസൂത്രണ കമ്മീഷൻറ്റെ ആദ്യ ചെയർമാൻ

ഗാന്ധിജിക്ക് 'രാഷ്ട്രപിതാവ്' എന്ന വിശേഷണം നൽകിയത് :

താഴെ പറയുന്നവയിൽ വാറൻ ഹേസ്റ്റിംഗ്‌സുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ?

1) ഏറ്റവും കൂടുതൽ കാലം ബ്രിട്ടീഷിന്ത്യയിൽ ഗവർണർ ജനറലായിരുന്നു

2) ഇന്ത്യയിലെ രണ്ടാമത്തെ ഗവർണർ ജനറലായിരുന്നു 

3) ബംഗാളിലെ ദ്വിഭരണം അവസാനിപ്പിച്ച ഗവർണർ ജനറൽ