Question:
ഇന്ത്യൻ പൗരന്റെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റ് ഏത് ?
Aമൗലികാവകാശങ്ങളെ സംരക്ഷിക്കുന്നത് ഭരണഘടനയാണ്
Bമൗലികാവകാശങ്ങളിൽ മാറ്റം വരുത്തുവാൻ ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ സാധിക്കുകയുള്ളൂ
Cഗവണ്മെന്റിന്റെ ഒരു ഘടകവും മൗലികാവകാശങ്ങൾ ലംഘിക്കുന്ന രീതിയിൽ പ്രവർത്തിക്കാൻ പാടുള്ളതല്ല
Dമൗലികാവകാശങ്ങൾ ന്യായവാദാർഹമല്ല
Answer:
D. മൗലികാവകാശങ്ങൾ ന്യായവാദാർഹമല്ല
Explanation:
- മൗലികാവകാശങ്ങൾ അനുവദിക്കണമെന്ന ആവശ്യം ആദ്യമായി മുന്നോട്ടുവെച്ചത് മോത്തിലാൽ നെഹ്‌റു കമ്മിറ്റിയാണ് .
- സർദാർ വല്ലഭായ് പട്ടേലാണ് 'ഇന്ത്യൻ മൗലിക അവകാശങ്ങളുടെ ശിൽപ്പി '
- അമേരിക്കയിൽ നിന്നുമാണ് ഇന്ത്യൻ ഭരണഘടന 'മൗലികാവകാശങ്ങൾ 'എന്ന ആശയം കടമെടുത്ത് .
- മൗലികാവകാശങ്ങൾ
- സമത്വാവകാശം
- സ്വാതന്ത്രത്തിനുള്ള അവകാശം
- ചൂഷണത്തിനെതിരെയുള്ള അവകാശം
- മതസ്വാതന്ത്രത്തിനുള്ള അവകാശം
- സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശം
- ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശം