Question:
ഇന്ത്യയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഭൂമിശാസ്ത്രപരമായ ഘടകങ്ങളുമായി ബന്ധപ്പെട്ട് താഴെകൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
- ഇന്ത്യയുടെ ഉൾപ്രദേശങ്ങളിൽ കാലാവസ്ഥയുടെ തീവ്രത ലഘൂകരിക്കുപ്പെടുന്നത് സമുദ്രം അകലെ ആയതിനാലാണ്.
- ഉയരം കൂടുന്നതിനനുസരിച്ച് താപനില കൂടുന്നു
- ശീതക്കാറ്റിൽ നിന്നും ഒരു പരിധിവരെ ഇന്ത്യയെ സംരക്ഷിക്കുന്നത് ഹിമാലയപർവതം ആണ്
- മൺസൂൺ വാദങ്ങളെ തടഞ്ഞുനിർത്തി അവയിലെ ഈർപ്പം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മഴയായി പെയ്തിറങ്ങാനും ഹിമാലയപർവതം സഹായിക്കുന്നു
Ai തെറ്റ്, ii ശരി
Bii, iv ശരി
Ci, iii, iv ശരി
Dഎല്ലാം ശരി
Answer:
C. i, iii, iv ശരി
Explanation:
- അക്ഷാംശം ,ഹിമാലയ പർവ്വതം,കരയുടെയും കടലിന്റെയും വിതരണം ,കടലിൽ നിന്നുള്ള ദൂരം,ഉയരം,ഭൂപ്രകൃതി/നിമ്നോന്നതത്വം എന്നിവ ഇന്ത്യൻ കാലാവസ്ഥയെ സ്വാധീനിക്കുന്നു.
- ഒരു ഭൂപ്രദേശത്തിൻ്റെ ഉയരം കൂടുന്നതിനനുസരിച്ച് അവിടുത്തെ താപനില കുറയുന്നു.
- ഏഷ്യൻ ഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട പർവ്വതനിരയാണ് ഹിമാലയം.
- ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും ടിബറ്റൻ ഫലകത്തെയും തമ്മിൽ വേർതിരിക്കുന്ന ഹിമാലയം ശീതക്കാറ്റിൽ നിന്നും ഒരു പരിധിവരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിനെ സംരക്ഷിക്കുന്നു.
- മൺസൂൺ വാദങ്ങളെ തടഞ്ഞുനിർത്തി അവയിലെ ഈർപ്പം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മഴയായി പെയ്തിറങ്ങാനും ഹിമാലയപർവതം സഹായിക്കുന്നു
- ഇന്ത്യയിലെ വിശാലമായതും നീളമേറിയതുമായ തീരപ്രദേശങ്ങളില്‍ സമുദ്രസാമീപ്യംമുലം മിതമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.
- എന്നാല്‍ കടലില്‍നിന്നും അകലെ സ്ഥിതി ചെയ്യുന്ന ഉള്‍പ്രദേശങ്ങളില്‍ തീവ്രമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.