App Logo

No.1 PSC Learning App

1M+ Downloads

റഷ്യൻ വിപ്ലവത്തിലെ 'പാശ്ചാത്യ ആശയങ്ങളുടെ സ്വാധീനത്തെ' സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ്?

1.സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, ജനാധിപത്യം, സംസാര സ്വാതന്ത്ര്യം തുടങ്ങിയ പാശ്ചാത്യ ആശയങ്ങളാണ് റഷ്യൻ വിപ്ലവത്തിന്റെ പ്രത്യയശാസ്ത്രപരമായ അടിത്തറ സൃഷ്ടിച്ചത്.

2.സർ ഭരണകൂടം റഷ്യൻ സമൂഹത്തെ  ഇത്തരം ലിബറൽ ആശയങ്ങളിൽ നിന്ന് അകറ്റാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു.

A1 മാത്രം

B2 മാത്രം

C1ഉം 2ഉം

D1ഉം 2ഉം ശരി

Answer:

D. 1ഉം 2ഉം ശരി

Read Explanation:

  • സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മുദ്രാവാക്യങ്ങൾ ലോകത്തിന് സംഭാവന ചെയ്ത ഫ്രഞ്ച് വിപ്ലവം ഉൾപ്പെടെയുള്ള പാശ്ചാത്യ വിപ്ലവങ്ങളുടെ സ്വാധീനങ്ങൾ റഷ്യയിലെ ജനങ്ങളുടെ മനസ്സിലും എത്തിയിരുന്നു.

  • അതുവരെ അവർക്ക് ലഭിക്കാത്ത ജനാധിപത്യം, സംസാര സ്വാതന്ത്ര്യം തുടങ്ങിയ ആവശ്യങ്ങൾക്ക് വേണ്ടി അവർ പ്രതിഷേധിക്കാൻ ആരംഭിച്ചു.

  • സർ ഭരണകൂടം റഷ്യൻ സമൂഹത്തെ ഇത്തരം പാശ്ചാത്യ ആശയങ്ങളിൽനിന്ന് അകറ്റാൻ ശ്രമിച്ചുവെങ്കിലും അപ്പോഴേക്കും ഒരു സ്വാധീന ശക്തിയായി ഇത്തരം ആശയങ്ങൾ ജനങ്ങളുടെ മനസ്സിൽ വളർന്നിരുന്നു.

  • ഇത് റഷ്യൻ വിപ്ലവത്തിന് പ്രത്യയശാസ്ത്രപരമായ അടിത്തറ സൃഷ്ടിക്കുകയും ചെയ്തു.


Related Questions:

റോമനോവ് രാജവംശം സ്ഥാപകൻ ആരാണ് ?

റഷ്യൻ ചക്രവർത്തിമാർ അറിയപ്പെട്ടിരുന്ന പേരാണ് ?

റഷ്യൻ വിപ്ലവത്തിൻ്റെ പ്രവാചകൻ ?

റഷ്യൻ വിപ്ലവസമയത്തെ റഷ്യൻ ഭരണാധികാരി ആരായിരുന്നു ?

ക്രിമയർ യുദ്ധം അവസാനിക്കാൻ കാരണമായ പാരീസ് ഉടമ്പടി നടന്ന വർഷം ഏതാണ് ?