Question:
മലയാളിമെമ്മോറിയലുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
- തിരുവിതാംകൂറിലെ ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ പരദേശികളായ തമിഴ് ബ്രാഹ്മണന്‍മാരെ നിയമിച്ചിരുന്നതില്‍ അമര്‍ഷംപൂണ്ട് ശ്രീമൂലം തിരുനാള്‍ മഹാരാജാവിന് നാട്ടുകാര്‍ സമര്‍പ്പിച്ച നിവേദനമാണ് “മലയാളി മെമ്മോറിയൽ".
- “ തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക് " എന്ന ആശയത്തിന്റെ ഉപജ്ഞാതാവായ ബാരിസ്റ്റര്‍ ജി.പി.പിള്ളയും, കെ.പി.ശങ്കരമേനോന്‍, സി.വി.രാമന്‍പിള്ള എന്നിവരുമാണ് ഇതിനു മുന്‍കൈയെടുത്തത്.
- 1791 ജനുവരിയില്‍ ശ്രീമൂലം തിരുനാൾ മഹാരാജാവിനു സമര്‍പ്പിച്ച ഹര്‍ജിയില്‍ നാനാജാതിമതസ്ഥരായ 10028 പേര്‍ ഒപ്പിട്ടിരുന്നു.
- തദ്ദേശീയർക്ക് നാടിൻറെ ഭരണത്തിൽ നല്ലൊരു പങ്ക് നിഷേധിക്കപ്പെടുന്നതിനെയും വിശേഷിച്ച് സർക്കാർ സർവീസിലെ ഉന്നത ഉദ്യോഗങ്ങളിൽ നിന്ന് അവരെ മനഃപൂർവ്വമായി ഒഴിച്ച് നിർത്തുന്നതിനെതിനുമെതിരായിരുന്നു ഹർജി
A1 തെറ്റ്, 3 ശരി
Bഎല്ലാം ശരി
C1, 2, 4 ശരി
D3, 4 ശരി
Answer:
C. 1, 2, 4 ശരി
Explanation:
1891 ജനുവരിയിലാണ് മലയാളി മെമ്മോറിയൽ മഹാരാജാവിന് സമർപ്പിക്കപ്പെട്ടത്. തദ്ദേശീയർക്ക് നാടിൻറെ ഭരണത്തിൽ നല്ലൊരു പങ്ക് നിഷേധിക്കപ്പെടുന്നതിനെയും വിശേഷിച്ച് സർക്കാർ സർവീസിലെ ഉന്നത ഉദ്യോഗങ്ങളിൽ പരദേശികളായ തമിഴ് ബ്രാഹ്മണരെ നിയമിച്ചുകൊണ്ട് തദ്ദേശീയരെ മനഃപൂർവ്വമായി ഒഴിച്ച് നിർത്തുന്നതിനെതിനുമെതിരായിരുന്നു ഹർജി.