Question:
മൂലകങ്ങളുടെ അവർത്തനപ്പട്ടികയും ഇലക്ട്രോൺ വിന്യാസവുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരി ഏതാണ് ?
- d സബ് ഷെല്ലിൽ പരമാവധി ഉൾക്കൊള്ളുന്ന ഇലക്ട്രോണുകളുടെ എണ്ണം -10
- എല്ലാ s ബ്ലോക്ക് മൂലകങ്ങളും ലോഹങ്ങളാണ്
- d ബ്ലോക്ക് മൂലകങ്ങളെ സംക്രമണ മൂലകങ്ങൾ എന്ന് വിളിക്കുന്നു
- ന്യൂക്ലിയസ്സിൽ നിന്നുള്ള അകലം കൂടുന്തോറും ഇലക്ട്രോണുകളുടെ ഊർജ്ജം കുറഞ്ഞു വരുന്നു
Aiii തെറ്റ്, iv ശരി
Bഎല്ലാം ശരി
Ci മാത്രം ശരി
Di, iii ശരി
Answer:
D. i, iii ശരി
Explanation:
സബ്ഷെല്ലിലെ ഇലക്ട്രോണുകൾ:
- s സബ്ഷെല്ലിന് - 2 ഇലക്ട്രോണുകൾ
- p സബ്ഷെല്ലിന് - 6 ഇലക്ട്രോണുകൾ
- d സബ്ഷെല്ലിന് - 10 ഇലക്ട്രോണുകൾ
- f സബ്ഷെല്ലിന് - 14 ഇലക്ട്രോണുകൾ
മൂലകങ്ങളുടെ ലോഹ സ്വഭാവം:
ഇലക്ട്രോണുകൾ നഷ്ടപ്പെടുകയും, പോസിറ്റീവ് അയോണുകൾ രൂപപ്പെടുകയും ചെയ്യുന്ന മൂലകത്തിന്റെ പ്രവണതയാണ് ലോഹ സ്വഭാവം.
മെറ്റാലിക് സ്വഭാവം:
- ഇടത്തു നിന്ന് വലത്തോട്ട് പിരീഡിലുടനീളം - കുറയുന്നു
- ഗ്രൂപ്പിന് മുകളിൽ നിന്ന് താഴേക്ക് - വർദ്ധിക്കുന്നു
Note:
s-ബ്ലോക്കിലെ രണ്ട് മൂലകങ്ങൾ മാത്രമാണ്, വാതകങ്ങൾ. അതായത്, ഹൈഡ്രജനും (H), ഹീലിയവും (He). ബാക്കിയുള്ള എല്ലാ s-ബ്ലോക്ക് മൂലകങ്ങളും, ആവർത്തനപ്പട്ടികയിലെ s-ബ്ലോക്കിലെ ലോഹങ്ങളാണ്.
d - ബ്ലോക്ക് മൂലകങ്ങൾ (Transition Elements):
- s – ബ്ലോക്കിനും, p – ബ്ലോക്ക് മൂലകങ്ങൾക്കും ഇടയിലുള്ള പരിവർത്തന സ്വഭാവം പ്രകടിപ്പിക്കുന്നതിനാലാണ്, d - ബ്ലോക്ക് മൂലകങ്ങളെ ട്രാൻസിഷൻ മൂലകങ്ങൾ എന്ന് വിളിക്കുന്നത്.
- അയോണിക് സ്വഭാവമുള്ള s-ബ്ലോക്കിന്റെ മൂലകങ്ങളും, കോവാലന്റ് സ്വഭാവമുള്ള p - ബ്ലോക്കിന്റെ മൂലകങ്ങളും, തമ്മിലുള്ള ഗുണങ്ങളുടെ പരിവർത്തനമാണ്, ട്രാൻസിഷൻ മൂലകങ്ങൾ.
ആധുനിക ആവർത്തന പട്ടികയിലെ ചില വസ്തുതകൾ:
- ഗ്രൂപ്പിൽ - ആറ്റോമിക് ആരം കൂടുന്നു, കാരണം ഫലപ്രദമായ ന്യൂക്ലിയർ ചാർജ് കുറയുന്നു.
പിരീഡിൽ - ആറ്റോമിക് ആരം കുറയുന്നു, കാരണം ഫലപ്രദമായ ന്യൂക്ലിയർ ചാർജ് ഒരു യൂണിറ്റായി വർദ്ധിക്കുന്നു. ഇത് വാലൻസ് ഇലക്ട്രോണുകളെ ന്യൂക്ലിയസിലേക്ക് അടുപ്പിക്കുന്നു.
- ഗ്രൂപ്പിൽ - ന്യൂക്ലിയർ ചാർജ് കുറയുന്നു. വാലൻസ് ഇലക്ട്രോണുകളുടെ ഊർജ്ജം കൂടുന്നു.
പിരീഡിൽ - ന്യൂക്ലിയർ ചാർജ് വർദ്ധിക്കുന്നതിനാൽ, വാലൻസ് ഇലക്ട്രോണുകളുടെ ഊർജ്ജം കുറയുന്നു.
- ഗ്രൂപ്പിൽ - ന്യൂക്ലിയർ ചാർജ് കുറയുന്നു. വാലൻസ് ഇലക്ട്രോണുകൾ നഷ്ടപ്പെടാനുള്ള പ്രവണത കൂടുന്നു. അതിനാൽ, ലോഹ സ്വഭാവം കൂടുന്നു
പിരീഡിൽ - ന്യൂക്ലിയർ ചാർജ് വർദ്ധിക്കുന്നതിനാൽ, വാലൻസ് ഇലക്ട്രോണുകൾ നഷ്ടപ്പെടാനുള്ള പ്രവണത കുറയുന്നു. അതിനാൽ, ലോഹ സ്വഭാവം കുറയുന്നു
- ഗ്രൂപ്പിൽ - ന്യൂക്ലിയർ ചാർജ് കുറയുന്നു. വാലൻസ് ഷെല്ലിൽ ഇലക്ട്രോണുകൾ നേടാനുള്ള പ്രവണത കുറയുന്നു. അതിനാൽ, നോൺ-മെറ്റാലിക് സ്വഭാവം കുറയുന്നു
പിരീഡിൽ - ന്യൂക്ലിയർ ചാർജ് വർദ്ധിക്കുന്നതിനാൽ, വാലൻസ് ഷെല്ലിൽ ഇലക്ട്രോണുകൾ നേടാനുള്ള പ്രവണത വർദ്ധിക്കുന്നതിനാൽ, നോൺ-മെറ്റാലിക് സ്വഭാവം വർദ്ധിക്കുന്നു
- ഗ്രൂപ്പിൽ - ന്യൂക്ലിയർ ചാർജ് കുറയുന്നതിനാൽ, വാലൻസ് ഷെല്ലിൽ ഇലക്ട്രോണുകൾ നേടാനുള്ള പ്രവണത കുറയുന്നു, ഇലക്ട്രോനെഗറ്റിവിറ്റി കുറയുന്നു
പിരീഡിൽ - ന്യൂക്ലിയർ ചാർജ് വർദ്ധിക്കുന്നതിനാൽ വാലൻസ് ഷെല്ലിൽ ഇലക്ട്രോണുകൾ നേടാനുള്ള പ്രവണത വർദ്ധിക്കുന്നതിനാൽ, ഇലക്ട്രോനെഗറ്റിവിറ്റി വർദ്ധിക്കുന്നു