Question:
ജീവനും വ്യക്തിസ്വാതന്ത്യത്തിനുമുള്ള അവകാശവുമായി ബന്ധപ്പെട്ട ഈ പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ?
- നിയമപരമായ നടപടി മുഖേനയല്ലാതെ ഒരാൾക്ക് അയാളുടെ ജീവനോ വ്യക്തി സ്വാതന്ത്യമോ നിഷേധിക്കാൻ പാടില്ലെന്ന് ഈ അവകാശം അനുശാസിക്കുന്നു.
- ജീവനും വ്യക്തിസ്വാതന്ത്യത്തിനുമുള്ള അവകാശം 'മൗലികാവകാശങ്ങളുടെ അടിത്തറ' എന്നറിയപ്പെടുന്നു.
- ഒരു പൗരനും വ്യക്തിസ്വാതന്ത്യം നിഷേധിക്കാൻ പാടില്ല. ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും തോന്നിയ മട്ടിൽ ഒരാളെ അറസ്റ്റ് ചെയ്യാനോ ജയിലിലടക്കാനോ ശിക്ഷിക്കാനോ അവകാശമില്ല.
- അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് അറസ്റ്റിൻ്റെ കാരണം അറിയാനുള്ള അവകാശമുണ്ട്.
- ജീവിക്കാനുള്ള അവകാശത്തിൽ പാർപ്പിടവും ഉപജീവനത്തിനുമുള്ള അവകാശം ഉൾപ്പെടുന്നില്ല.
Aമൂന്ന് മാത്രം
Bഇവയൊന്നുമല്ല
Cഒന്നും രണ്ടും മൂന്നും നാലും
Dരണ്ട് മാത്രം
Answer:
C. ഒന്നും രണ്ടും മൂന്നും നാലും
Explanation:
ജീവനും വ്യക്തി സ്വതന്ത്രത്തിനുമുള്ള അവകാശത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത് ആര്‍ട്ടിക്കിള്‍ 21.
ജീവിക്കാനുള്ള അവകാശത്തിൽ പാർപ്പിടത്തിനുള്ള അവകാശശം ഉൾപ്പെടുന്നു.