Question:

ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾ ചൈന, ഫ്രാൻസ്, റഷ്യ, ബ്രിട്ടൻ, യുഎസ്എ എന്നീ രാജ്യങ്ങളാണ്.

2.രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾക്കുള്ള പ്രത്യേക അധികാരം വീറ്റോ പവർ എന്നറിയപ്പെടുന്നു.

3.യുഎൻ രക്ഷാ സമിതി അധ്യക്ഷൻറെ കാലാവധി ഒരു വർഷമാണ്

A1,2

B3 മാത്രം.

C1,3

D1,2,3 ഇവയെല്ലാം.

Answer:

A. 1,2

Explanation:

യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾ ചൈന, ഫ്രാൻസ്, റഷ്യ, ബ്രിട്ടൻ, യുഎസ്എ എന്നീ രാജ്യങ്ങളാണ്.രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾക്കുള്ള പ്രത്യേക അധികാരം വീറ്റോ പവർ എന്നറിയപ്പെടുന്നു.ഒരു ഔദ്യോഗിക നടപടി, പ്രത്യേകിച്ചും നിയമനിർമ്മാണത്തിൽ ഏകപക്ഷീയമായി നിർത്താനുള്ള അധികാരമാണ് വീറ്റോ. യുഎൻ രക്ഷാ സമിതി അധ്യക്ഷൻറെ കാലാവധി ഒരു മാസമാണ്.


Related Questions:

1985 -ലാണ് പ്രാദേശിക സഹകരണത്തിനുള്ള ദക്ഷിണേഷ്യൻ സംഘടന സ്ഥാപിതമായത്. ഇതിന്റെ രൂപീകരണത്തിന് മുൻകൈ എടുത്ത രാജ്യം ഏത് ?

ലോകത്തിലെ ഏറ്റവും വലിയ സമാധാന സംഘടന ഏത് ?

താഴെ പറയുന്നവയില്‍ ഏതാണ് പ്രകൃതിസംരക്ഷണ സംഘടന?

' World Summit for Social Development ' നടന്ന നഗരം ഏതാണ് ?

ആഗോളതലത്തിൽ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സന്നദ്ധസംഘട ഏത്?