Question:
വാർസ ഉടമ്പടിയുമായിബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
- 1955 ൽ പശ്ചിമ ജർമ്മനി നാറ്റോയുടെ ഭാഗമായതിനെത്തുടർന്ന് വാർസ ഉടമ്പടി സ്ഥാപിതമായി.
- സൗഹൃദം , സഹകരണം, പരസ്പര സഹായം എന്നിവയുടെ ഉടമ്പടിയായി അറിയപ്പെട്ടു.
- സോവിയറ്റ് യൂണിയൻറെ നേതൃത്വത്തിൽ നിർമിച്ച വാർസ കരാർ നാറ്റോ രാജ്യങ്ങളിൽ നിന്ന് ഭീഷണി നേരിടാൻ സജ്ജമായിരുന്നു.
Aഎല്ലാം ശരി
Bഇവയൊന്നുമല്ല
Cഒന്ന് മാത്രം ശരി
Dരണ്ട് മാത്രം ശരി
Answer:
A. എല്ലാം ശരി
Explanation:
അമേരിക്കയുടെ നേതൃത്വത്തിൽ നാറ്റോ സ്ഥാപിക്കപ്പെട്ടപ്പോൾ,ആ ശക്തിയെ സന്തുലനം ചെയ്യാൻ സോവിയറ്റ് യൂണിയൻറെ നേതൃത്വത്തിൽ നിർമ്മിക്കപ്പെട്ട കരാറാണ് വാർസ ഉടമ്പടി.1955 ൽ പശ്ചിമ ജർമ്മനി നാറ്റോയുടെ ഭാഗമായതിനെത്തുടർന്ന് വാർസ ഉടമ്പടി സ്ഥാപിതമായി. സൗഹൃദം , സഹകരണം, പരസ്പര സഹായം എന്നിവയുടെ ഉടമ്പടിയായി വാർസ ഉടമ്പടി അറിയപ്പെട്ടു. സോവിയറ്റ് യൂണിയൻറെ നേതൃത്വത്തിൽ നിർമിച്ച വാർസ കരാർ നാറ്റോ രാജ്യങ്ങളിൽ നിന്ന് ഭീഷണി നേരിടാൻ ഉദ്ദേശിച്ചിരുന്നു. വാർസ കരാറിൽ പെട്ട ഓരോ രാജ്യത്തും പുറത്തുനിന്നുള്ള സൈനിക ഭീഷണിക്ക് എതിരായി മറ്റുള്ളവരെ പ്രതിരോധിക്കാൻ പ്രതിജ്ഞ ചെയ്തു. ഓരോ രാജ്യവും മറ്റുള്ളവരുടെ പരമാധികാരത്തെയും രാഷ്ട്രീയ സ്വാതന്ത്ര്യത്തെയും ബഹുമാനിക്കുന്നതാണെന്ന് ഓർഗനൈസേഷൻ പ്രസ്താവിച്ചു. ഓരോ രാജ്യവും സോവിയറ്റ് യൂണിയൻ നിയന്ത്രിച്ചിരുന്നു.