Question:

തെർമോസ്ഫിയറുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?

  1. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 80 മുതൽ 400 കിലോമീറ്റർ അകലെയാണ് തെർമോസ്ഫിയർ സ്ഥിതി ചെയ്യുന്നത്.

  2. തെർമോസ്ഫിയറിന് മുകളിലേക്ക് പോകുമ്പോൾ താപനില കുറയുന്നു.

  3. തെർമോസ്ഫിയറിന് മുകളിലുള്ള പാളിയെ എക്സോസ്ഫിയർ (Exosphere) എന്ന് വിളിക്കുന്നു.

Aഎല്ലാം തെറ്റ്

B2, 3 തെറ്റ്

C2 മാത്രം തെറ്റ്

D1, 2 തെറ്റ്

Answer:

C. 2 മാത്രം തെറ്റ്

Explanation:

തെർമോസ്ഫിയർ

  • അന്തരീക്ഷത്തിൽ 80 മുതൽ 400km വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അന്തരീക്ഷ ഭാഗം.
  • ഉയരം കൂടും തോറും താപനില കൂടുന്നു.
  • ഏറ്റവും താപനില കൂടിയ അന്തരീക്ഷ മണ്ഡലം.
  • വൈദ്യുത ചാർജുള്ള അയോൺ കണികകളുടെ സാന്നിധ്യമുള്ളത്  കൊണ്ട് ഈ പാളിയെ
  • അയണോസ്ഫിയർ എന്നും വിളിക്കുന്നു.
  • ഭൂമിയിൽ നിന്നും അയയ്ക്കുന്ന റേഡിയോതരംഗങ്ങളെ പ്രതിഫലിപ്പിച്ച് ഭൂമിയിലേക്ക് തന്നെ തിരിച്ചയക്കുന്നത് ഈ പാളിയാണ്.
  • തെർമോസ്ഫിയറിന് മുകളിലുള്ള പാളിയെ എക്സോസ്ഫിയർ (Exosphere) എന്ന് വിളിക്കുന്നു.

Related Questions:

ലോകത്തിലെ ഏറ്റവും വടക്കേ അറ്റത്തെ ദ്വീപ് ഏതാണ് ?

ചലഞ്ചർ ഡീപ്പ് ഏത് മഹാസമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത് ?

ചേരുംപടി ചേർക്കുക

 പട്ടിക I                                                                                         പട്ടിക II

A) ഇന്റർട്രോപ്പിക്കൽ കൺവേർജൻസ് സോൺ          1. കുതിര അക്ഷാംശം

B)  വെസ്റ്റർലൈസ്                                                                  2. പോളാർ ഫ്രണ്ട്

C)  ഉയർന്ന ഉപ ഉഷ്ണമേഖലാ                                                 3. 30° ക്കും 60° അക്ഷാംശത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്നു

D) താഴ്ന്ന ഉപ്രധ്രുവം                                                             4. ഡോൾഡ്രം

 

വിന്ധ്യ പർവ്വതത്തിന് തൊട്ട് തെക്കായി സ്ഥിതിചെയ്യുന്ന പർവ്വതനിര :

കേരളത്തിൽ തെക്ക്-പടിഞ്ഞാറൻ മൺസൂൺ അനുഭവപ്പെടുന്ന മാസങ്ങൾ ?