Question:
ഉത്രം തിരുനാൾ മാർത്താണ്ഡ വർമ്മയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
- തിരുവിതാംകൂറിൽ പോസ്റ്റ് ഓഫീസ് സംവിധാനം നിലവിൽ വന്നത് ഉത്രംതിരുനാൾ മാർത്താണ്ഡ വർമയുടെ കാലഘട്ടത്തിലാണ്.
- വൈദ്യശാസ്ത്രം , ശരീരവിജ്ഞാനിയം എന്നീ വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന തിരുവിതാംകൂര്‍ ഭരണാധികാരി.
- ഒന്നാം സ്വാതന്ത്ര്യസമരം (ശിപായിലഹള) നടന്ന സമയത്തെ തിരുവിതാംകൂര്‍ ഭരണാധികാരി.
- 'തിരുവിതാംകൂറിൻ്റെ സുവർണ്ണ കാലഘട്ടം' എന്നറിയപ്പെടുന്നത് ഉത്രം തിരുനാളിൻ്റെ ഭരണകാലമാണ്.
Aഎല്ലാം ശരി
Bഇവയൊന്നുമല്ല
Ci, iv ശരി
Di, ii, iii ശരി
Answer:
D. i, ii, iii ശരി
Explanation:
ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
- പത്തൊമ്പതാം നൂറ്റാണ്ടിൽ ((1847-1860) തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവാണ് ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ.ശ്രീ പത്മനാഭ ദാസ വഞ്ചിപാല ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ കുലശേഖര കിരീടപതി എന്നാണ് മുഴുവൻ പേര്.
- കേരള സംഗീതത്തിൻ്റെ ചക്രവർത്തിയായിരുന്ന സ്വാതി തിരുനാൾ മഹാരാജാവിൻ്റെ അനുജനായിരുന്നു. സ്വാതി തിരുനാളിൻ്റെ മരണശേഷം അദ്ദേഹം രാജാവായി.
- തിരുവിതാംകൂറിൽ പോസ്റ്റ് ഓഫീസ് സംവിധാനം നിലവിൽ വന്നത് ഉത്രംതിരുനാൾ മാർത്താണ്ഡ വർമയുടെ കാലഘട്ടത്തിലാണ്.
- 1857ൽ ആലപ്പുഴയിലാണ് ആദ്യ പോസ്റ്റ് ഓഫീസ് നിലവിൽ വന്നത്.
- 1857ലെ ശിപായി ലഹളയുടെ കാലഘട്ടത്തിൽ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന അത് ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയാണ്.
- വൈദ്യശാസ്ത്രം , ശരീരവിജ്ഞാനിയം എന്നീ വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന തിരുവിതാംകൂര്‍
ഭരണാധികാരിയായിരുന്നു ഇദ്ദേഹം - .തിരുവിതാംകൂറിൻ്റെ സുവർണ്ണ കാലഘട്ടം' എന്നറിയപ്പെടുന്നത് സ്വാതിതിരുനാളിൻ്റെ ഭരണകാലമാണ്.