Question:

വളപട്ടണം പുഴയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. കണ്ണൂർ ജില്ലയിലെ ഏറ്റവും വീതികൂടിയ പുഴയാണിത്.

  2. കർണാടകത്തിലെ കുടക് ജില്ലയിലെ ബ്രഹ്മഗിരി ഘട്ട് റിസേർ‌വ് ഫോറസ്റ്റിലാണ്‌ ഉത്ഭവിക്കുന്നത്.

  3. കേരളത്തിലെ ഏറ്റവും നീളമേറിയ പത്താമത്തെ പുഴയും, വെള്ളത്തിന്റെ അളവിൽ കേരളത്തിലെ നാലാമത്തെ വലിയ പുഴയും വളപട്ടണം പുഴയാണ്.

  4. പ്രശസ്തമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം വളപട്ടണം പുഴയുടെ തീരത്താണ്‌ സ്ഥിതി ചെയ്യുന്നത്.

Aഇവയൊന്നുമല്ല

B2 മാത്രം ശരി

C3 മാത്രം ശരി

Dഎല്ലാം ശരി

Answer:

D. എല്ലാം ശരി

Explanation:

വളപട്ടണം പുഴ

  • ഉത്തര മലബാറിലെ പ്രധാന പുഴകളിൽ ഒന്നാണ്‌ വളപട്ടണം പുഴ.
  • കണ്ണൂർ ജില്ലയിലെ ഏറ്റവും വീതികൂടിയ പുഴയാണിത്.
  • കേരളത്തിലെ ഏറ്റവും നീളമേറിയ പത്താമത്തെ പുഴയും, വെള്ളത്തിന്റെ അളവിൽ കേരളത്തിലെ നാലാമത്തെ വലിയ പുഴയും ഇതാണ്‌.
  • കേരളത്തിലെ പ്രധാന അണക്കെട്ടുകളിൽ ഒന്നായ പഴശ്ശി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ഈ പുഴയ്ക്കു കുറുകെയാണ്.
  • വളപട്ടണം പുഴ ഉത്ഭവിക്കുന്നത് കർണാടകത്തിലെ കുടക് ജില്ലയിലെ ബ്രഹ്മഗിരി ഘട്ട് റിസേർ‌വ് ഫോറസ്റ്റിലാണ്‌.
  • പിന്നീട് കുപ്പം പുഴയുമായി യോജിച്ച് അവസാനം അറബിക്കടലിൽ പതിക്കുന്നു.
  • പ്രശസ്തമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം വളപട്ടണം പുഴയുടെ തീരത്താണ്‌ സ്ഥിതി ചെയ്യുന്നത്..

Related Questions:

The river which originates from Chimmini wildlife sanctuary is?

The southernmost river of Kerala is?

The famous Thusharagiri waterfall is in the river?

ബാരിസ് എന്നറിയപ്പെടുന്ന കേരളത്തിലെ നദി ?

The longest river in Kerala is?