Question:
വൈറസുകളുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
- VIRUS എന്നത് Vital Information Resources Under Siege എന്ന വാക്കിന്റെ ചുരുക്കെഴുത്താണ്.
- ഒരു കമ്പ്യൂട്ടറിൽ നിന്നു മറ്റൊന്നിലേക്കു സഞ്ചരിക്കാനും , കമ്പ്യൂട്ടറിൽ നാശങ്ങൾ സൃഷ്ടിക്കാനും കഴിവുള്ളവയാണ് മിക്കവാറും എല്ലാ വൈറസുകളും. ഇവ ഉപയോക്താവിന്റെ അനുവാദമോ,അറിവോ ഇല്ലാതെ തന്നെ കമ്പ്യൂട്ടറിലേക്ക് പക൪ത്തപ്പെടുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്യും.
Aഇവയൊന്നുമല്ല
B2 മാത്രം ശരി
Cഎല്ലാം ശരി
D1 മാത്രം ശരി
Answer:
C. എല്ലാം ശരി
Explanation:
കമ്പ്യൂട്ടർ ശാസ്ത്രത്തിൽ, കമ്പ്യൂട്ടറുകളുടെ പ്രവർത്തനത്തെ തകരാറിലാക്കാൻ തയ്യാറാക്കപ്പെടുന്ന സോഫ്‌റ്റ്‌വെയർ പ്രോഗ്രാമുകളെയാണ് കമ്പ്യൂട്ടർ വൈറസ് അഥവാ കമ്പ്യൂട്ട൪ സാംക്രമികാണു എന്നു പറയുന്നത്.VIRUS എന്നത് Vital Information Resources Under Siege എന്ന വാക്കിന്റെ ചുരുക്കെഴുത്താണ്.സൂക്ഷ്മ ജീവിയായ വൈറസിനെപ്പൊലെ തന്നെ, സ്വയം പടരാനും, ഒരു കമ്പ്യൂട്ടറിൽ നിന്നു മറ്റൊന്നിലേക്കു സഞ്ചരിക്കാനും , കമ്പ്യൂട്ടറിൽ നാശങ്ങൾ സൃഷ്ടിക്കാനും കഴിവുള്ളവയാണ് മിക്കവാറും എല്ലാ വൈറസുകളും. ഇവ ഉപയോക്താവിന്റെ അനുവാദമോ,അറിവോ ഇല്ലാതെ തന്നെ കമ്പ്യൂട്ടറിലേക്ക് പക൪ത്തപ്പെടുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്യും.