Question:
യമുനാ നദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- പുരാണങ്ങളിൽ കാളിന്ദി എന്നറിയപ്പെടുന്ന പുണ്യനദി
- ഉത്തർപ്രദേശിലെ 'യമുനോത്രി' ഹിമാനിയിൽ നിന്നാണ് ഉദ്ഭവിക്കുന്നത്
- ഡൽഹി, മഥുര, ആഗ്ര എന്നീ മൂന്ന് ഉത്തരേന്ത്യൻ നഗരങ്ങളിലൂടെയും യമുന കടന്നു പോകുന്നു.
Aഒന്നും മൂന്നും ശരി
Bരണ്ടും, മൂന്നും ശരി
Cഇവയൊന്നുമല്ല
Dഎല്ലാം ശരി
Answer:
A. ഒന്നും മൂന്നും ശരി
Explanation:
യമുന
- പുരാണങ്ങളിൽ കാളിന്ദി എന്നറിയപ്പെടുന്ന പുണ്യനദി
- ഉത്തരാഖണ്ഡിലെ ഉത്തർ കാശിയിലുള്ള യമുനോത്രി ഹിമാനിയിൽ നിന്നാണ് ഉദ്ഭവിക്കുന്നത്.
- ഏകദേശ നീളം : 1376 km
- ഡൽഹി, മഥുര, ആഗ്ര തുടങ്ങിയ ഉത്തരേന്ത്യൻ നഗരങ്ങളിലൂടെ കടന്നുപോകുന്നു
- ചമ്പൽ, ബെറ്റവ, കെൻ, ടോൺസ് എന്നിവ പ്രധാന പോഷക നദികളാണ്
- അലഹബാദിൽ വച്ച് ഗംഗയുമായി കൂടിച്ചേരുന്നു
- ഗംഗയുടെ പോഷകനദികളില്‍ ഏറ്റവും നീളം കൂടിയ നദിയാണ് യമുന
- താജ്മഹല്‍ യമുന നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്