App Logo

No.1 PSC Learning App

1M+ Downloads

വർണ്ണാന്ധതയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.വർണ്ണാന്ധത ബാധിച്ചവർക്ക് തിരിച്ചറിയാൻ സാധിക്കാത്ത നിറങ്ങൾ കറുപ്പ് , വെളുപ്പ് എന്നിവയാണ്.

2.വർണ്ണാന്ധത ഡാൾട്ടനിസം എന്ന പേരിലും അറിയപ്പെടുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

B. 2 മാത്രം.

Read Explanation:

വർണ്ണാന്ധത ബാധിച്ചവർക്ക് തിരിച്ചറിയാൻ സാധിക്കാത്ത നിറങ്ങൾ ചുവപ്പ് , പച്ച എന്നിവയാണ്. ജനിതകമായി കിട്ടുന്ന ഒരു അസുഖമാണ് ഇത്. എങ്കിലും കണ്ണ്, ഞരമ്പ്, തലച്ചോറ് എന്നീ അവയവങ്ങൾക്ക് തകരാറ് സംഭവിച്ചതുകൊണ്ടോ, ചില രാസവസ്തുക്കൾ കണ്ണിൽ പോയത് കൊണ്ടോ ഈ അവസ്ഥ ഉണ്ടാകാം. ജോൺ ഡാൾട്ടൺ എന്ന രസതന്ത്രജ്ഞനാണ് ആദ്യമായി ഈ അസുഖത്തെപ്പെറ്റി പ്രബന്ധം തയ്യാറാക്കിയത്. 1798-ൽ ആയിരുന്നു വർണ്ണങ്ങൾ കാണുന്നതിനെക്കുറിച്ചുള്ള അസാധാരണമായ വസ്തുതകൾ എന്ന ഈ പഠനം അദ്ദേഹം പ്രസിദ്ധീകരിച്ചത്. തന്റെ തന്നെ വർണ്ണാന്ധതയെക്കുറിച്ച് മനസ്സിലായതാണ് അദ്ദേഹത്തിന് ഈ വിഷയത്തിൽ ഗവേഷണം നടത്താൻ പ്രേരണയായത്. ഈ അസുഖത്തെ ഡാൾട്ടനിസം എന്നും അതുകൊണ്ട് വിളിക്കപ്പെടാറുണ്ട്.


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ഒരു ജനിതക രോഗം ഏതാണ് ?

"മംഗോളിസ'ത്തിനു കാരണം.

'വർണാന്ധത' കണ്ടുപിടിച്ചത് ആര് ?

മസ്തിഷ്കത്തിലെ സെറിബ്രൽ കേന്ദ്രത്തിൽ നിന്നുള്ള താളം തെറ്റിയ അമിത വൈദ്യുതി ചാർജ്ജ് കാരണം ഉണ്ടാകുന്ന രോഗം ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ജനിതക കാരണങ്ങളാൽ ചുവന്ന രക്തകോശങ്ങൾക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താൽ സംഭവിക്കുന്ന രോഗമാണ് അരിവാൾ രോഗം.

2. കേരളത്തിൽ വയനാട്ടിലും അട്ടപ്പാടിയിലും ഉള്ള ആദിവാസികളിലും ഗോത്ര വർഗ്ഗക്കാരിലും ഈ രോഗം കൂടുതലായി കാണപ്പെടുന്നു