Question:

അന്തസ്രാവി ഗ്രന്ഥികളുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഇവ നാളീരഹിത ഗ്രന്ഥികൾ എന്നറിയപ്പെടുന്നു.

2.അന്തസ്രാവി ഗ്രന്ഥികളുടെ സ്രവങ്ങൾ അറിയപ്പെടുന്നത് ഹോർമോണുകൾ എന്നാകുന്നു.

A1 മാത്രം

B2 മാത്രം

C1ഉം 2ഉം.

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. 1ഉം 2ഉം.

Explanation:

അന്തസ്രാവി ഗ്രന്ഥികളിൽ നിന്നുണ്ടാകുന്ന സ്രവങ്ങൾ നാളികളിൽ കൂടെ അല്ലാതെ നേരിട്ട് രക്തത്തിൽ ലയിക്കുകയോ അല്ലെങ്കിൽ ആമാശയം പോലെ പൊള്ളയായ ഏതെങ്കിലും അവയവത്തിനുള്ളിൽ വീഴുകയോ ചെയ്യുന്നു.അതുകൊണ്ടുതന്നെ ഇവ നാളീരഹിത ഗ്രന്ഥികൾ എന്നും അറിയപ്പെടുന്നു.അന്തസ്രാവികളിൽ നിന്നുണ്ടാകുന്ന സ്രവങ്ങളെ ഹോർമോണുകൾ എന്ന് വിളിക്കുന്നു.


Related Questions:

ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി ?

ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന ബീറ്റ കോശങ്ങൾ കാണപ്പെടുന്ന അന്തസ്രാവി ഗ്രന്ഥി ഏത് ?

ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന പ്രധാന അന്തസ്രാവി ഗ്രന്ഥി ഏത്?

ത്വക്കിനും രോമത്തിനും മൃദുത്വം നൽകുന്ന ദ്രാവകം - ?

പിറ്റ്യൂട്ടറി ഗ്രന്ഥിയുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു അവയിൽ ശരിയായതിനെ കണ്ടെത്തുക:

1.മസ്തിഷ്കത്തിലെ ഹൈപ്പോതലാമസിൽ താഴെയായി സ്ഥിതി ചെയ്യുന്ന രണ്ട് ദളങ്ങളുള്ള ഗ്രന്ഥിയാണ് പിറ്റ്യൂട്ടറി ഗ്രന്ഥി.

2.നായക ഗ്രന്ഥി എന്നറിയപ്പെടുന്ന ഗ്രന്ഥി ആണ് പിറ്റ്യൂട്ടറി ഗ്രന്ഥി.