Question:

മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1) ഭരണഘടന ഉറപ്പു നൽകുന്നതും ജുഡീഷ്യറി സംരക്ഷിക്കുന്നതുമായ അവകാശങ്ങളാണ് മൗലികാവകാശങ്ങൾ.

2) മൗലികാവകാശങ്ങൾ അനുവദിക്കണമെന്ന് ആദ്യം നിർദേശിച്ചത് സ്വരൺ സിങ് കമ്മിറ്റിയാണ്. 

3) ഗവൺമെൻ്റിൻ്റെ  ഏകാധിപത്യ പ്രവർത്തനങ്ങളിൽ നിന്നും മറ്റു സ്വകാര്യപൗരന്മാരുടെ അവകാശനിഷേധങ്ങളിൽ നിന്നും വ്യക്തികളെയും ന്യൂനപക്ഷവിഭാഗങ്ങളെയും  സംരക്ഷിക്കുക, പൗരന്മാരുടെ വ്യക്തിത്വവികസനം ഉറപ്പുവരുത്തുക, ജനാധിപത്യവിജയം ഉറപ്പുവരുത്തുക തുടങ്ങിയവയാണ് മൗലികാവകാശങ്ങളുടെ ലക്ഷ്യ ങ്ങൾ. 

4) മൗലികാവകാശങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ മൂന്നാം ഭാഗത്തു 12 മുതൽ 36 വരെ വകുപ്പുകളിൽ പ്രതിപാദിക്കുന്നു. 

A1, 2, 3, 4

B1, 2, 3

C1, 3

D1, 3, 4

Answer:

C. 1, 3

Explanation:

  • ഇന്ത്യൻ ഭരണഘടനയിലെ “മൗലികാവകാശങ്ങൾ” അമേരിക്കൻ ഭരണഘടനയെ മാതൃകയാക്കിയാണ് തയ്യാറാക്കിയിട്ടുള്ളത്

  • മൗലികാവകാശങ്ങൾ അനുവദിക്കണമെന്ന് ആദ്യമായി നിർദേശിച്ചത് 1928 ലെ മോത്തിലാൽ നെഹ്റു കമ്മിറ്റിയായിരുന്നു

  • article 12-35


Related Questions:

ഇന്ത്യൻ ഭരണഘടനയിലെ “മൗലികാവകാശങ്ങൾ” ഏത് ഭരണഘടനയെ മാതൃകയാക്കിയാണ് തയ്യാറാക്കിയിട്ടുള്ളത് ?

ഇന്ത്യൻ ഭരണഘടനയുടെ "ഹൃദയവും ആത്മാവും" എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൗലീക അവകാശം ഏത് ?

ഇന്ത്യൻ ഭരണഘടനയുടെ ആമുഖ പ്രസ്താവനയിൽ പറയുന്ന വ്യക്തികളുടെ അന്തസ്സ് ഉറപ്പുവരുത്തുന്നത്

ഇന്ത്യൻ ഭരണഘടനയിൽ അനുശാസിക്കുന്ന മൗലിക അവകാശങ്ങൾക്ക് കീഴിലുള്ള താഴെ പറയുന്ന വ്യവസ്ഥകൾ പരിഗണിക്കുക 

1 .പൊതു തൊഴിലിൽ അവസര സമത്വം

2 .അഭിപ്രായ സ്വാതന്ത്ര്യത്തിനും അഭിപ്രായം പ്രകടിപ്പിക്കുന്നതിനുമുള്ള അവകാശം 

3 .നിയമത്തിന് മുന്നിൽ സമത്വം

മേൽപ്പറഞ്ഞ മൗലിക അവകാശങ്ങളിൽ ഏതാണ് ഇന്ത്യൻ പൗരന്മാർക്ക് മാത്രം ലഭ്യമാകുന്നത് 

ഇന്ത്യൻ ഭരണഘടനയിൽ ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്ര്യത്തിനും ഉള്ള അവകാശത്തെപ്പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദം ഏത്?