Question:
താഴെ തന്നിരിക്കുന്നതിൽ ഗതികോർജവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
ഒരു വസ്തുവിന് അതിന്റെ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജമാണ് ഗതികോർജം.
വസ്തുവിന്റെ ഭാരം വർദ്ധിക്കുന്നതനുസരിച്ച് ഗതികോർജം വർദ്ധിക്കുന്നു
ചലിച്ചു കൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായി വർദ്ധിപ്പിച്ചാൽ അതിന്റെ ഗതികോർജം ഇരട്ടിയാകും.
Aഒന്നും രണ്ടും ശരി
Bരണ്ടും മൂന്നും ശരി
Cഒന്നും മൂന്നും ശരി
Dഎല്ലാം ശരിയാണ്
Answer:
A. ഒന്നും രണ്ടും ശരി
Explanation:
ഗതികോർജം (Kinetic Energy):
- ഒരു വസ്തുവിന് അതിന്റെ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജമാണ്, ഗതികോർജം.
- ഗതികോർജം സമവാക്യം എന്നത്,
ഗതികോർജം (K) = ½ mv2
- m = വസ്തുവിന്റെ പിണ്ഡം
- v = പ്രവേഗം
അതായത്,
- വസ്തുവിന്റെ ഭാരവും വേഗവും വർദ്ധിക്കുന്നതനുസരിച്ച്, ഗതികോർജം വർദ്ധിക്കുന്നു.
- ചലിച്ചു കൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയാക്കിയാൽ, അതിന്റെ ഗതികോർജം 4 മടങ്ങാകുന്നു.