Question:
എം.വിശ്വേശ്വരയ്യയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.ഇന്ത്യൻ ആസൂത്രണത്തിൻറെ പിതാവ് എന്നറിയപ്പെടുന്നു.
2.ഇന്ത്യൻ എൻജിനീയറിങ് ടെക്നോളജിയടെ പിതാവ് എന്നറിയപ്പെടുന്നതും വിശ്വേശ്വരയ്യ തന്നെയാണ്.
3.അദ്ദേഹത്തിൻറെ ജന്മദിനമായ ഒക്ടോബർ 15 'ഇന്ത്യൻ എൻജിനീയേഴ്സ് ഡേ' ആയി ആചരിക്കുന്നു.
A1,2
B1,3
C2,3
D1,2,3
Answer:
A. 1,2
Explanation:
- മുൻ മൈസൂർ ദിവാനും മികച്ച രാജ്യതന്ത്രജ്ഞനായിരുന്നു സർ എം വിശ്വേശരയ്യ.
- മോക്ഷഗുണ്ടം വിശ്വേശരയ്യ എന്നാണ് പൂർണ്ണനാമം.
- എഞ്ചിനീയറും ആസൂത്രണ വിദഗ്ദ്ധനുമായ ഇദ്ദേഹത്തെ, ഇന്ത്യയുടെ ആസൂത്രണത്തിന്റെ പിതാവായും, ഇന്ത്യൻ എൻജിനീയറിങ് ടെക്നോളജിയുടെ പിതാവായും കണക്കാക്കപ്പെടുന്നു.
- ആധുനിക മൈസൂറിന്റെ ശില്പി എന്നറിയപ്പെടുന്നതും വിശ്വേശ്വരയ്യ ആണ്.
- വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15 ഇന്ത്യയിൽ എഞ്ചിനിയേഴ്‌സ് ദിനം ആയി ആചരിക്കുന്നു.