Question:

'മഹാത്മ അയ്യൻകാളി'യുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിൽ പെരുങ്കാട്ടുവിള എന്ന വീട്ടിൽ ജനിച്ച ഇദ്ദേഹം അവർണ്ണരുടെ അവകാശ സമരങ്ങൾക്ക് ശക്തമായ നേതൃത്വം നൽകി.

2.സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി പുലയവണ്ടി അഥവാ വില്ലൂവണ്ടി സമരം നടത്തിയത് അയ്യങ്കാളി ആണ്.

3.1917-ൽ അയ്യൻ‌കാളി സ്ഥാപിച്ച "സാധുജന പരിപാലനസംഘ"ത്തിന് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ശാഖകളുണ്ടായി.

4.അവർണരുടെ നേതാവെന്ന നിലയിൽ 1907-ൽ ശ്രീമൂലം പ്രജാസഭയിൽ അംഗമായി. 

A1,2

B2,3,4

C1,2,4

D1,2,3

Answer:

A. 1,2

Explanation:

🔹കേരളത്തിൽ നിലനിന്നിരുന്ന അസ്സമത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടിയ, കേരള നവോത്ഥാന നായകരിൽ പ്രമുഖനാണ് മഹാത്മാ അയ്യൻകാളി. 🔹ഇദ്ദേഹം തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിൽ പെരുങ്കാട്ടുവിള എന്ന വീട്ടിൽ 1863 ഓഗസ്റ്റ് 28ന് ജനിച്ചു. 🔹1886-ൽ തിരുവിതാംകൂറിൽ എല്ലാ ജാതിമതസ്ഥർക്കും ഉപയോഗിക്കാനായി രാജവീഥി തുറന്നു കൊടുക്കപ്പെട്ടെങ്കിലും സമൂഹത്തിലെ പ്രമാണിമാർ അത് പ്രാവർത്തികമാക്കാൻ അനുവദിച്ചില്ല. 🔹സാമൂഹിക അസമത്വമാണ് സഞ്ചാര സ്വാതന്ത്ര്യ നിഷേധം, എന്ന് വ്യക്തമായി മനസ്സിലാക്കിയിരുന്ന അയ്യങ്കാളി 1893ൽ,സ്വന്തമായി ഒരു കാളവണ്ടി വാങ്ങുകയും സവർണരെ പോലെ വിശേഷ വസ്ത്രങ്ങൾ ധരിച്ച് പൊതുവീഥിയിലൂടെ സാഹസിക യാത്രനടത്തി. 🔹അധഃകൃതരുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ രംഗങ്ങളിലെ ഉന്നതി ലക്ഷ്യമാക്കി അയ്യൻകാളിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തിനടുത്തുള്ള വെങ്ങാനൂരിൽ 'സാധുജന പരിപാലന സംഘം' രൂപംകൊണ്ടത് 1907ലാണ്.പിന്നീട് സംസ്ഥാനത്തിൻറെ പല ഭാഗങ്ങളിലും ഇതിന് ശാഖകൾ ഉണ്ടായി. 🔹1911 ഡിസംബർ 5ന് അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിൽ അംഗമായി.


Related Questions:

The original name of Vagbhatanandan, the famous social reformer in Kerala ?

താഴെ തന്നിരിക്കുന്നവയിൽ വൈകുണ്ഠസ്വാമികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

|. നിഴൽതങ്ങൾ എന്ന പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത് വൈകുണ്ഠസ്വാമികൾ ആണ്.

|| .വയോജന വിദ്യാഭ്യാസത്തെ മുന്നോട്ടു കൊണ്ടു വന്ന  നവോത്ഥാന നായകനാണ് ഇദ്ദേഹം . 

ചട്ടമ്പിസ്വാമികളുടെ പ്രതിഷ്ഠയുള്ള ക്ഷേത്രം നിർമ്മിക്കുന്നത് ?

The publication ‘The Muslim’ was launched by Vakkom Moulavi in?

Who is known as Kafir ?