App Logo

No.1 PSC Learning App

1M+ Downloads

'നീതി ആയോഗ്'മായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.2014 ജനുവരി ഒന്നുമുതൽ ഇന്ത്യൻ ആസൂത്രണ കമ്മീഷന് പകരം ആയി നിലവിൽ വന്ന പുതിയ സംവിധാനമാണ് നീതിആയോഗ്.

2.നീതി ആയോഗ് ഒരു ഉപദേശക സമിതിയാണ്.

3.നീതി ആയോഗിന്റെ ആദ്യ ഉപാധ്യക്ഷൻ അരവിന്ദ് പനഗരിയ ആയിരുന്നു.

4.നീതി ആയോഗിൻറെ ഉപാദ്ധ്യക്ഷനെ നിയമിക്കുന്നത് പ്രധാനമന്ത്രിയാണ്.

A1,2,4

B1,2,3

C1,2,3,4

D2,3,4

Answer:

D. 2,3,4

Read Explanation:

🔸ഭാരത സർക്കാരിന്റെ ഒരു വിദഗ്ദ്ധോപദേശക സമിതിയാണ് നീതി ആയോഗ് (NITI Aayog - National Institution for Transforming India) 🔸പഞ്ചവത്സര പദ്ധതികൾ ഉൾപ്പെട്ട രാജ്യത്തിന്റെ വളർച്ചക്കും വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ആവശ്യമായ സുപ്രധാന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള ഭാരത സർക്കാരിന്റെ ഒരു ഉപദേശക സമിതിയായിരുന്ന ആസൂത്രണ കമ്മീഷനു പകരം 2015 ജനുവരി 1-നു നിലവിൽ വന്ന സംവിധാനം ആണിത്. 🔸പ്രധാനമന്ത്രി അധ്യക്ഷനായ നീതി ആയോഗിന്റെ ഭരണസമിതിയിൽ എല്ലാ മുഖ്യമന്ത്രിമാരും കേന്ദ്രഭരണപ്രദേശങ്ങളിലെ ലഫ്. ഗവർണർമാരും അംഗങ്ങളായിരിക്കും. 🔸അധ്യക്ഷനായ പ്രധാനമന്ത്രിയെ കൂടാതെ,പ്രധാനമന്ത്രി നിയോഗിക്കുന്ന ഉപാധ്യക്ഷനും സ്ഥിരംഅംഗങ്ങളും പരമാവധി രണ്ടു താത്കാലിക അംഗങ്ങളും നാല് അനൗദ്യോഗിക അംഗങ്ങളും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും നീതിആയോഗിൽ ഉണ്ടായിരിക്കും. 🔸ഇന്ത്യൻ-അമേരിക്കൻ സാമ്പത്തിക വിദഗ്ധനും കൊളംബിയ സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറുമായിരുന്ന അരവിന്ദ് പനഗരിയ ആയിരുന്നു നീതി ആയോഗിൻ്റെ പ്രഥമ ഉപാധ്യക്ഷൻ.


Related Questions:

കരാർ, താൽക്കാലിക അല്ലെങ്കിൽ ഓൺ-കോൾ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ (gig workers) കുറിച്ച് ആദ്യമായി "India’s Booming Gig and Platform Economy" എന്ന റിപ്പോർട്ട് തയാറാക്കിയത് ?

നീതി ആയോഗിൻെറ പ്രഥമ ഉപാധ്യക്ഷൻ ആയിരുന്ന അരവിന്ദ് പനഗരിയുടെ പ്രശസ്തമായ പുസ്തകം ഇവയിൽ ഏതാണ് ?

NITI ആയോഗിന്റെ ചുമതലകളിൽ ഉൾപ്പെടാത്ത പ്രസ്താവന ഏത്?

Niti Aayog came into existence on?

നീതി ആയോഗിന്റെ ഇപ്പോഴത്തെ ചെയർമാൻ :