Question:
താഴെ പറയുന്നവയില്‍ ഹാരപ്പന്‍ സംസ്കാരവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏതെന്ന് എഴുതുക
Aഹാരപ്പന്‍ സംസ്കാരം ഒരു ഇരുമ്പ് യുഗ സംസ്കാരം ആയിരുന്നു.
Bഹാരപ്പന്‍ ജനത മാത്യദൈവത്തെ ആരാധിച്ചിരുന്നു.
Cഹാരപ്പന്‍ ജനത ശുചിത്വത്തിന് പ്രാധാന്യം നല്ലിയിരുന്നു
Dഹാരപ്പന്‍ ജനത വിദേശ രാജ്യങ്ങളുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു
Answer:
A. ഹാരപ്പന്‍ സംസ്കാരം ഒരു ഇരുമ്പ് യുഗ സംസ്കാരം ആയിരുന്നു.
Explanation:
- സിന്ധുനദീതട സംസ്‌കാരമെന്നും ഹാരപ്പൻ സംസ്കാരം അറിയപ്പെടുന്നു.
- ബി.സി. 3300 മുതൽ ബി.സി. 1500 വരെ നിലവിലുണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന ഒരു വെങ്കലയുഗ സംസ്കാരമാണ് ഹാരപ്പൻ സംസ്കാരം
- 1921-23 കാലയളവിൽ ഇന്ത്യൻ പുരാവസ്തു വകുപ്പ് നടത്തിയ ഉത്ഖനനങ്ങളെ തുടർന്നാണ് ഈ സംസ്കാരത്തെക്കുറിച്ച് ലോകം അറിയുന്നത്
- ഇരുമ്പ്, കുതിര എന്നിവ ഈ ജനതയ്ക്ക് അജ്ഞാതമായിരുന്നു.
- പശുപതി, മാതൃദേവത, കാള എന്നിവ ഹാരപ്പന്‍ ജനതയുടെ പ്രധാന ആരാധനാമൂര്‍ത്തികളായിരുന്നു.
- ഹാരപ്പന്‍ സംസ്‌കാരത്തിലെ പ്രധാന ഭക്ഷണധാന്യങ്ങൾ ഗോതമ്പ്, ബാര്‍ളി എന്നിവയായിരുന്നു
- ശുചിത്വത്തിന് പ്രാധാന്യം നല്ലിയിരുന്ന ഇവിടുത്തെ ജനത മഹാസ്നാനഘട്ടം മുതലായ നിർമ്മിതികൾ ഇതിനായി നിർമ്മിച്ചു
- ഹാരപ്പന്‍ ജനത വിദേശ രാജ്യങ്ങളുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു
- ഇവിടെ നിർമിക്കുന്ന വസ്തുക്കൾ മെസോപ്പൊട്ടേമിയ വരെ എത്തിയിരുന്നു