Question:
തൈമസ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.നെഞ്ചിൽ ശ്വാസനാളത്തിനുമുന്നിൽ, സ്റ്റേർണം എന്നറിയപ്പെടുന്ന നെഞ്ചെല്ലിനുപിന്നിൽ കാണപ്പെടുന്ന ഇരുദളങ്ങളുള്ള അന്തഃസ്രാവി ഗ്രന്ഥിയാണ് തൈമസ് ഗ്രന്ഥി.
2.തൈമസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോൺ ആണ് തൈമോസിൻ.
A1 മാത്രം.
B2 മാത്രം.
C1ഉം 2ഉം
Dരണ്ടു പ്രസ്താവനകളും തെറ്റാണ്
Answer:
C. 1ഉം 2ഉം
Explanation:
നെഞ്ചിൽ ശ്വാസനാളത്തിനുമുന്നിൽ, സ്റ്റേർണം എന്നറിയപ്പെടുന്ന നെഞ്ചെല്ലിനുപിന്നിൽ കാണപ്പെടുന്ന ഇരുദളങ്ങളുള്ള അന്തഃസ്രാവി ഗ്രന്ഥിയാണ് തൈമസ് ഗ്രന്ഥി. ഒരു പ്രാഥമിക ലിംഫോയിഡ് അവയവമാണിത് (മറ്റൊന്ന് അസ്ഥിമജ്ജ). സെൽ മീഡിയേറ്റഡ് ഇമ്മ്യൂണിറ്റി നൽകുന്ന T ലിംഫോസൈറ്റുകളുടെ വികാസകേന്ദ്രവുമാണിത്. എപ്പിത്തീലിയകലകളാണ് ഇവയുടെ മുഖ്യപ്രവർത്തന കേന്ദ്രം. ഇവ ഇത്തരം ലിംഫോസൈറ്റുകളുടെ വികാസത്തിനും പ്രവർത്തനങ്ങൾക്കും സഹായിക്കുന്നു.നവജാതശിശുക്കളിലും കൗമാരപൂർവ്വകാലഘട്ടത്തിലും ഏറെ പ്രവർത്തനസജ്ജമായ ഈ ഗ്രന്ഥി ക്രമേണ ചുരുങ്ങുകയും (Atrophy) തൈമസ് സ്ട്രോമ കൊഴുപ്പുകലയായി (ആഡിപ്പോസ് കല) മാറുകയും ചെയ്യുന്നു. എങ്കിലും T ലിംഫോസൈറ്റുകളുടെ നിർമ്മാണം മുതിർന്നവരിലും അനുസ്യൂതം തുടരുന്നു.തൈമസിലെ എപ്പിത്തീലിയ കലകൾ ഉത്പാദിപ്പിക്കുന്ന തൈമോസിൻ എന്ന ഹോർമോൺ പ്രാഥമിക (പ്രോ)ലിംഫോസൈറ്റുകളെ (Hemtopoetic Progenitor Cells)പ്രതിരോധശേഷിയുള്ള T ലിംഫോസൈറ്റുകളാക്കുന്ന പ്രവർത്തനത്തെ ഉദ്ദീപിപ്പിക്കുന്നു