Question:

വയനാട് വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സങ്കേതം

2.കര്‍ണ്ണാടകയിലെ നാഗര്‍ഹോളെയുമായും,ബന്ദിപ്പൂര്‍ വനമേഖലയുമായും, തമിഴ്‌നാട്ടിലെ മുതുമലൈ വനമേഖലയുമായും ബന്ധപ്പെട്ടു കിടക്കുന്ന ഈ വന്യജീവി സങ്കേതം നീലഗിരി ബയോസ്ഫിയറിന്റെ ഭാഗമാണ്.

3.സുൽത്താൻ ബത്തേരിയാണ് ആസ്ഥാനം.

A1,2

B1,3

C2,3

D1,2,3

Answer:

D. 1,2,3

Explanation:

കര്‍ണ്ണാടകയും തമിഴ്‌നാടുമായി ചേരുന്ന വയനാടിന്റെ അതിര്‍ത്തിയില്‍ രണ്ടു ഭാഗങ്ങളിലായി ചിതറികിടക്കുന്ന വന്യജീവി സങ്കേതമാണ് മുത്തങ്ങ/വയനാട് വന്യജീവി സങ്കേതം. കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സങ്കേതമാണിത്. കര്‍ണ്ണാടകയിലെ നാഗര്‍ഹോളെയുമായും,ബന്ദിപ്പൂര്‍ വനമേഖലയുമായും, തമിഴ്‌നാട്ടിലെ മുതുമലൈ വനമേഖലയുമായും ബന്ധപ്പെട്ടു കിടക്കുന്ന ഈ വന്യജീവി സങ്കേതം നീലഗിരി ബയോസ്ഫിയറിന്റെ ഭാഗമാണ്. സുൽത്താൻബത്തേരി ആണ് ഈ വന്യജീവി സങ്കേതത്തിൻ്റെ ആസ്ഥാനം.


Related Questions:

പീച്ചി - വാഴാനി വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?

പറമ്പിക്കുളം വന്യമൃഗ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് ?

പറമ്പിക്കുളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ?

2024 ജനുവരിയിൽ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം ചിത്രശലഭങ്ങൾ ഏതെല്ലാം ?

കേരളത്തിൽ ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള ജില്ല ഏതാണ് ?