App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ കണ്ണിലെ കോൺ കോശങ്ങളുമായി മാത്രം ബന്ധപ്പെടുന്ന പ്രസ്താവനകൾ ഏത് ?

  1. പകൽ വെളിച്ചത്തിൽ കാഴ്ചയ്ക്ക് സഹായിക്കുന്നു.

  2. അയോഡോപ്സിൻ എന്ന വർണ്ണവസ്തു അടങ്ങിയിരിക്കുന്നു.

  3. നിറങ്ങൾ തിരിച്ചറിയുന്നതിന് സഹായിക്കുന്നു.

Aഇവയെല്ലാം

Biii മാത്രം

Ci, iii എന്നിവ

Dii മാത്രം

Answer:

A. ഇവയെല്ലാം

Read Explanation:

  • മനുഷ്യ നേത്രത്തിലെ കൂടിയ പ്രകാശത്തിൽ ഉള്ള (പകൽ വെളിച്ചം ഉൾപ്പെടെ) കാഴ്ചകൾക്കും, വർണ്ണ ദർശനത്തിനും സഹായിക്കുന്ന ഫോട്ടോറിസെപ്റ്റർ കോശങ്ങളാണ് കോൺ കോശങ്ങൾ.
  • അയോഡോപ്സിൻ അഥവാ ഫോട്ടോപ്സിൻ എന്ന വർണ്ണവസ്തുവാണ് കോൺ കോശങ്ങളിൽ അടങ്ങിയിരിക്കുന്നത്.
  • റെറ്റിനയിലെ റോഡ് കോശങ്ങളെ അപേക്ഷിച്ച് കോണുകൾ പ്രകാശത്തോട് സംവേദനക്ഷമത കുറഞ്ഞവയാണ് (റോഡ് കോശങ്ങൾ കുറഞ്ഞ പ്രകാശ തലങ്ങളിൽ കാഴ്ചയെ പിന്തുണയ്ക്കുന്നു),
  • നിറം മനസ്സിലാക്കാൻ സഹായിക്കുന്നത് കോൺ കോശങ്ങളാണ്.

Related Questions:

ഏറ്റവും കൂടുതൽ ദാനം ചെയ്യപ്പെടുന്ന മനുഷ്യാവയവം ഇവയിൽ ഏതാണ് ?

ഗ്ലൂക്കോമ മനുഷ്യശരീരത്തിലെ ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ്?

കർണ്ണപടത്തിൻ്റെ ഇരുവശത്തെയും മർദ്ദം തുല്യമാക്കാൻ സഹായിക്കുന്ന ഭാഗം ഏത്?

കാഴ്ചശക്തി ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന നേത്രഭാഗം ഏത് ?

ഇവയിൽ ഏതെല്ലാം പ്രസ്താവനകളാണ് നേത്രവൈകല്യമായ അസ്റ്റിഗ്മാറ്റിസവുമായി ആയി ബന്ധപ്പെട്ടിരിക്കുന്നത് ?

1.കണ്ണിലെ ലെൻസിന്റെ ക്രമരഹിതമായ വക്രത മൂലം വസ്തുവിന്റെ ശരിയായ പ്രതിബിംബം രൂപപ്പെടാത്ത അവസ്ഥ ആണിത്.

2.സിലിണ്ടറിക്കൽ ലെൻസ് ഉപയോഗിച്ച് ഇത് പരിഹരിക്കാൻ സാധിക്കും.