App Logo

No.1 PSC Learning App

1M+ Downloads

അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്നതിനും, ഓസ്റ്റിയോപൊറോസിസ് എന്ന രോഗാവസ്ഥ തടയുന്നതിനും ഇനിപ്പറയുന്ന ജീവകങ്ങളിൽ ഏതാണ് നിർണായകമായത്?

Aവിറ്റാമിൻ സി

Bവിറ്റാമിൻ ഡി

Cവിറ്റാമിൻ കെ

Dവിറ്റാമിൻ ബി 12

Answer:

B. വിറ്റാമിൻ ഡി

Read Explanation:

ഓസ്റ്റിയോപൊറോസിസ്

  • അസ്ഥികൾ ബലഹീനമാകുന്ന ഒരു രോഗാവസ്ഥയാണ്  ഓസ്റ്റിയോപൊറോസിസ്
  • ഈ രോഗാവസ്ഥയിൽ  അസ്ഥികളിലെ  ധാതു സാന്ദ്രത ( Bone Mineral Density ) ഗണ്യമായി കുറയുന്നു 
  • അസ്ഥികളുടെ സാന്ദ്രത കുറയുമ്പോൾ അവ ദുർബലമാകുകയും  അസാധാരണമായി പെട്ടെന്ന് ഒടിയുകയും പൊടിയുകയും ചെയ്യാനും കാരണമാകുന്നു 

വിറ്റാമിൻ ഡിയുടെ പ്രാധാന്യം 

  • അസ്ഥികളുടെ ആരോഗ്യത്തിൽ വിറ്റാമിൻ ഡി നിർണായക പങ്ക് വഹിക്കുന്നു
  • വിറ്റാമിൻ ഡിയുടെ പ്രാഥമിക പ്രവർത്തനങ്ങളിലൊന്ന് കുടലിൽ നിന്ന് കാൽസ്യം ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്നു എന്നതാണ് 
  • അസ്ഥികൾ ആരോഗ്യത്തോടെ നിലനിർത്തുന്നതിനുള്ള ഒരു പ്രധാന ധാതുവാണ് കാൽസ്യം.
  • മതിയായ വിറ്റാമിൻ ഡി ഇല്ലാതെ, ശരീരത്തിന് ആവശ്യമായ കാൽസ്യം ആഗിരണം ചെയ്യാൻ കഴിയില്ല
  • ഇത് അസ്ഥികളുടെ ബലഹീനതയിലേക്ക് നയിക്കുന്നു. 
  • വിറ്റാമിൻ ഡിയുടെ പ്രധാന സ്രോതസ്സ് സൂര്യപ്രകാശമാകയാൽ സൂര്യപ്രകാശം പൂർണമായി ലഭിക്കാതെ വരുമ്പോൾ ഒരു വ്യക്തിക്ക് ഈ രോഗം  ഉണ്ടാകാൻ സാധ്യതയുണ്ട് 

Related Questions:

ആന്റിസ്റ്റെറിലിറ്റി വൈറ്റമിൻ എന്നറിയപ്പെടുന്നത് ?

താഴെ തന്നിരിക്കുന്ന സൂചനകളെ വിശകലനം ചെയ്ത്  ശരിയുത്തരം തിരഞ്ഞെടുക്കുക.  

i. പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട ജീവകമായതിന്നാൽ  ഇതിനെ
  ആൻറിസ്റ്ററിലിറ്റി വിറ്റാമിൻ എന്നറിയപ്പെടുന്നു 

ii. കൊഴുപ്പ് അലിയിക്കാവുന്ന ഒരു ആന്റി ഓക്സിഡന്റാണ് 

iii. കരൾ, ധാന്യങ്ങൾ, മാംസം, മുട്ട, പാൽ എന്നിവ  പ്രധാന സ്രോതസ്സുകളാണ്. 

iv. ഹൃദയത്തെ സംരക്ഷിക്കുന്ന ജീവകം

കണ്ണിന്റെ കാഴ്ചശക്തിയെ സഹായിക്കുന്ന ജീവകം ഏതാണ് ?

സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന ജീവകം ?

പെല്ലഗ്ര ഏത് ജീവകത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം ആണ്?