താഴെ കൊടുത്തവയിൽ ഏതിനാണ് ഒന്നാമത്തെ പഞ്ചവത്സര പദ്ധതിയിൽ മുൻഗണന നൽകിയത് ?
Aകൃഷി
Bവ്യവസായം
Cതൊഴിലില്ലായ്മ
Dദാരിദ്ര നിര്‍മ്മാര്‍ജ്ജനം
Answer:
A. കൃഷി
Read Explanation:
കാര്‍ഷിക പദ്ധതിയില്‍ ഊന്നിയ ഒരു രാജ്യമെന്ന നിലയില്‍ നമ്മുടെ ഒന്നാം പഞ്ചവത്സര പദ്ധതി ജലസേചനം, ജല വൈദ്യുതി എന്നിവയില്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കൈക്കൊണ്ടത്. മേട്ടൂര്‍ ഡാം, ഹിരാക്കുഡ് ഡാം, ഭക്രാനംഗല്‍ ഡാം തുടങ്ങിയ പദ്ധതികള്‍ ഇക്കാലത്ത് നടപ്പാക്കിയവയാണ്. .മാനവശേഷി വികസനം, ഗ്രാമീണ ധനകാര്യ സ്ഥാപനങ്ങളുടെ വ്യാപനം എന്നിവയും ഈ പദ്ധതിയുടെ ലക്ഷ്യങ്ങളായിരുന്നു. കമ്യൂണിറ്റി ബ്ളോക് വഴിയാണ് ഇവ നടത്താന്‍ ഉദ്ദേശിച്ചത്. കേരളത്തില്‍ പാലക്കാട്, കുന്നത്തൂര്‍, നെയ്യാറ്റിന്‍കര, ചാലക്കുടി എന്നിവയായിരുന്നു കമ്യൂണിറ്റി ബ്ളോക്കുകളായി തെരഞ്ഞെടുത്തത്. ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് നമ്മുടെ മൊത്തം ആഭ്യന്തര ഉല്‍പാദനം (ജി.ഡി.പി) ഓരോ വര്‍ഷവും 2.1 ആണ് ഉദ്ദേശിച്ചത്. എന്നാല്‍, 3.6 വളർച്ച നേടി. ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്താണ് ഇന്ത്യയില്‍ ഐ.ഐ.ടികള്‍ക്ക് തുടക്കമായത്.