Question:
1929-ലെ ലാഹോർ സമ്മേളനത്തിന്റെ പ്രഖ്യാപനങ്ങളിൽ ഉൾപ്പെടാത്തത് താഴെ പറയുന്നവയിൽ ഏതാണ് ?
Aജവഹർലാൽ നെഹ്റുവിനെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തു
Bപൂർണ്ണസ്വരാജ് പ്രഖ്യാപനം
Cസിവിൽ നിയമ ലംഘന സമരം പിൻവലിക്കാൻ തീരുമാനിച്ചു
D1930 ജനുവരി 26-ന് സ്വാതന്ത്ര്യദിനമായി ആചരിക്കുവാൻ തീരുമാനിച്ചു
Answer:
C. സിവിൽ നിയമ ലംഘന സമരം പിൻവലിക്കാൻ തീരുമാനിച്ചു
Explanation:
1929 ലെ ലാഹോർ സമ്മേളനം
- അദ്ധ്യക്ഷൻ : ജവഹർ ലാൽ നെഹ്റു
ലാഹോർ സമ്മേളനത്തിൽ കൈകൊണ്ട സുപ്രധാന തീരുമാനങ്ങൾ:
- ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ അന്തിമലക്ഷ്യം പൂർണ്ണ സ്വരാജാണെന്ന് പ്രഖ്യാപിച്ചു
- 1930 ജനുവരി 26 ,സ്വാതന്ത്ര്യദിനമായി രാജ്യമെമ്പാടും ആചരിക്കുവാൻ തീരുമാനിച്ചതും ലാഹോർ സമ്മേളനത്തിലായിരുന്നു
- ഗാന്ധിജിയുടെ നേതൃത്വത്തിൽ ഒരു സിവിൽ നിയമലംഘന പ്രസ്ഥാനമാരംഭിക്കാൻ തീരുമാനിച്ചതായിരുന്നു മറ്റൊരു സുപ്രധാന തീരുമാനം
- വട്ടമേശ സമ്മേളനങ്ങൾ ബഹിഷ്‌കരിക്കുവാൻ തീരുമാനിച്ചു
- ലാഹോർ സമ്മേളനത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് ആദ്യമായി, 1930 ജനുവരി 26 നു ത്രിവർണ്ണ പതാക ഉയർത്തിക്കൊണ്ടും ദേശഭക്തി ഗാനങ്ങൾ പാടിയും സ്വാതന്ത്ര്യ ദിനം ആഘോഷിക്കപ്പെട്ടു.