Question:

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിച്ച പ്രസിഡൻസി ബാങ്കുകൾ ഇവയിൽ ഏതെല്ലാം ആണ് ?

  1. ബാങ്ക് ഓഫ് ബംഗാൾ

  2. ബാങ്ക് ഓഫ് ബോംബെ

  3. ബാങ്ക് ഓഫ് മദ്രാസ്

Aഇവയെല്ലാം

Bരണ്ട് മാത്രം

Cഒന്നും മൂന്നും

Dഇവയൊന്നുമല്ല

Answer:

A. ഇവയെല്ലാം

Explanation:

ബാങ്ക് ഓഫ് ബംഗാൾ :

  • ഇന്ത്യയിലെ ആദ്യത്തെ ബാങ്ക്
  • ബാങ്ക് ഓഫ് കൽക്കട്ട എന്ന പേരിൽ 1806ൽ സ്ഥാപിക്കപ്പെട്ടു.
  • ബാങ്ക് ഓഫ് ബംഗാൾ എന്ന് 1809ൽ പുനർനാമകരണം ചെയ്യപ്പെട്ടു.

ബാങ്ക് ഓഫ് ബോംബെ :

  • ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിച്ച പ്രസിഡൻസി ബാങ്കുകളിൽ രണ്ടാമത്തേത്.
  • മുംബൈ ആസ്ഥാനമാക്കി 1840ൽ സ്ഥാപിക്കപ്പെട്ടു.

ബാങ്ക് ഓഫ് മദ്രാസ് : 

  • ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിച്ച പ്രസിഡൻസി ബാങ്കുകളിൽ മൂന്നാമത്തേത്
  • 1843 ജൂലൈ ഒന്നിന് മദ്രാസിൽ സ്ഥാപിക്കപ്പെട്ടു.
  • അനേകം പ്രാദേശിക ബാങ്കുകളെ കൂട്ടിച്ചേർത്താണ് ബാങ്ക് ഓഫ് മദ്രാസ് സ്ഥാപിക്കപ്പെട്ടത്.

1921ൽ മൂന്നു പ്രസിഡൻസി ബാങ്കുകളും തമ്മിൽ ലയിപ്പിക്കപ്പെടുകയും 'ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ' രൂപീകൃതമാവുകയും ചെയ്തു.

 


Related Questions:

IFSC കോഡിന് എത്ര ഡിജിറ്റുകളുണ്ട്?

ഇസ്രായേലിൽ ശാഖ തുടങ്ങിയ ഇന്ത്യയിലെ ആദ്യ ബാങ്ക് ?

സൂക്ഷ്‌മ വ്യവസായ യൂണിറ്റുകളുടെ ധന പോഷണത്തിനായി നിലവിൽ വന്ന ധനകാര്യ സ്ഥാപനം ഏത് ?

പങ്കാളിത്ത സാമ്പത്തികത്തിലൂടെ ഇതരവും സുസ്ഥിരവും തുല്യവുമായ കൃഷിയുടെയും ഗ്രാമീണ വികസനത്തിൻെറയും അഭിവൃദ്ധി ഉറപ്പാക്കുന്നതിനുള്ള സാമ്പത്തികവും സാമ്പത്തികേതരവുമായ ഇടപെടലുകൾ ,നവീകരണങ്ങൾ ,സാങ്കേതിക വിദ്യ ,സ്ഥാപന വികസനം ,തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദൗത്യവുമായി പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തെ തിരിച്ചറിയുക

Smart money is a term used for :