Question:

ഇവയിൽ ആഗോളതാപനത്തിന് കാരണമായ വാതകം ?

Aനൈട്രജൻ

Bകാർബൺ ഡൈ ഓക്സൈഡ്

Cഹൈഡ്രജൻ

Dഓക്സിജൻ

Answer:

B. കാർബൺ ഡൈ ഓക്സൈഡ്

Explanation:

ആഗോളതാപനം 

  • ഹരിതഗൃഹ വാതകങ്ങളിലൂടെ അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വർധനവാണ്‌ ആഗോളതാപനം 

  • വനനശീകരണം, വ്യവസായവത്കരണം എന്നിവ മൂലം കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കൂടുന്നതുമൂലമാണ് ആഗോളതാപനം ഉണ്ടാകുന്നത്

  • ആഗോളതാപനത്തിന് കാരണമാകുന്ന പ്രധാന വാതകം - കാർബൺ ഡൈ ഓക്സൈഡ് 

  • ആഗോളതാപനത്തിന് കാരണമാകുന്ന മറ്റ് വാതകങ്ങൾ - മീഥേൻ , നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബൺ 

  • കാലാവസ്ഥ വ്യതിയാനം ചെറുക്കാനുള്ള നടപടികൾക്ക് രൂപം നൽകാൻ യു.എന്നിന് കീഴിൽ രൂപം കൊണ്ട സംഘടനയാണ് കോൺഫറൻസ് ഓഫ് പാർട്ടീസ് 

  • ഹരിതഗൃഹ പ്രഭാവം തടയുന്നതിനായി അന്തർദേശീയമായി ജപ്പാനിലെ ക്യോട്ടോ എന്ന സ്ഥലത്ത് വച്ച് ഉണ്ടാക്കിയ ഉടമ്പടി - ക്യോട്ടോ പ്രോട്ടോകോൾ (2012ൽ ക്യോട്ടോ ഉടമ്പടിയുടെ കാലാവധി തീർന്നു)

  • ലോകത്തെ കാർബൺ ഡയോക്സൈഡ് കുറയ്ക്കുവാനുള്ള 1997ലെ ക്യോട്ടോ പ്രോട്ടോക്കോളിന് പകരം 2015ൽ നിലവിൽ വന്ന ഉടമ്പടി - പാരീസ് ഉടമ്പടി 

  • പാരീസ് ഉടമ്പടിയിൽ ഇന്ത്യ ഒപ്പ് വച്ച വർഷം 2016 ഒക്ടോബർ 2


Related Questions:

കുടൽ ഭാഗത്തെ തടസ്സപ്പെടുത്തുകയും രോഗബാധിതനായ വ്യക്തിയുടെ വിസർജ്യത്തോടൊപ്പം മുട്ടകൾ പുറന്തള്ളപ്പെടുകയും ചെയ്യുന്ന ഒരു കുടൽ പരാന്നഭോജി?

താഴെപ്പറയുന്നവയിൽ എൻ്റിക് ഫീവർ പ്രതിരോധ വാക്സിൻ ഏത്?

പ്രതിരോധ കുത്തിവെപ്പിലൂടെ നിർമാർജനം ചെയ്യപ്പെട്ട രോഗം?

ലോകാരോഗ്യ ദിനം ആയി ആചരിക്കുന്നത് എന്ന്?

ഫൈലേറിയ നിർമ്മാർജ്ജനത്തിനായി MDA പ്രോഗ്രാമിൽ നൽകിയ ലാർവിഡൽ മരുന്ന് ഏതാണ് ?