Question:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.പുരോഹിതന്മാരടങ്ങിയ ഫസ്റ്റ് എസ്റ്റേറ്റും പ്രഭുക്കന്മാർ അടങ്ങിയ സെക്കൻഡ്  എസ്റ്റേറ്റും സാധാരണക്കാർ അടങ്ങിയ തേർഡ് എസ്റ്റേറ്റും ചേർന്നതായിരുന്നു  ഫ്രഞ്ച് സമൂഹത്തിൽ നിലനിന്നിരുന്ന എസ്റ്റേറ്റ് ജനറൽ.

2.പുരോഹിതൻമാരും പ്രഭുക്കൻമാരും എണ്ണത്തിൽ വളരെ കുറവായിരുന്നു. എന്നാൽ, ഭൂരിഭാഗം ഭൂമിയും സ്വത്തുവകകളും ഇവരാണ് കൈവശം വെച്ചിരുന്നത്.

3.മൂന്നാം എസ്റ്റേറ്റിൽ ഉൾപ്പെടുന്ന കർഷകർക്കും സാധാരണക്കാർക്കും യാതൊരു അവകാശവും ലഭിച്ചിരുന്നില്ല.

A1,2

B1,3

C2,3

D1,2,3

Answer:

D. 1,2,3

Explanation:

പുരാതന ഫ്രഞ്ച് സമൂഹത്തെ മുന്ന് തട്ടുകളായി തരം തിരിച്ചിരുന്നു .അവയെ എസ്റ്റേറ്റ് എന്നു വിളിക്കുന്നു ഒന്നാമത്തെ എസ്റ്റേറ്റ് പുരോഹിതൻ മാരും രണ്ടാമത്തെ എസ്റ്റേറ്റ് പ്രഭു വർഗക്കാരും മൂന്നാമത്തെ വർഗം കർഷകരും സാധാരണ ജനങ്ങളും ആയിരുന്നു. ഫ്രാൻസിലെ മൊത്തം ജനസംഖ്യയെടുത്താൽ പുരോഹിതൻമാരും പ്രഭുക്കൻമാരും എണ്ണത്തിൽ വളരെ കുറവായിരുന്നു. എന്നാൽ, ഭൂരിഭാഗം ഭൂമിയും സ്വത്തുവകകളും ഇവരാണ് കൈവശം വെച്ചിരുന്നത്.മൂന്നാം എസ്റ്റേറ്റിൽ പെട്ട കർഷകർക്കും സാധാരണക്കാർക്കും യാതൊരു ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല.


Related Questions:

ആധുനിക ഫ്രാൻസിൻ്റെ ശില്പി എന്നറിയപ്പെടുന്നത് ആരാണ് ?

സ്വാതന്ത്യം, സാഹോദര്യം, സമത്വം എന്നിവ ഏതു വിപ്പുവവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഫ്രഞ്ച് വിപ്ലവുമായി ബന്ധപ്പെട്ടിരിക്കുന്ന 'ടെന്നീസ് കോർട്ട് പ്രതിജ്ഞ' നടന്ന വർഷം ഏത് ?

ബോർബൻ രാജവാഴ്‌ചയുടെ പ്രതീകമായി അറിയപ്പെട്ടിരുന്ന തടവറയായ 'ബാസ്റ്റിൻ കോട്ട' തകർക്കപ്പെട്ടത് ഏത് വർഷം ?

1789 ജൂലായ് 14-ന് ഫ്രാൻസിലെ ഏത് പ്രധാന ജയിൽ തകർത്തത്തോടെയാണ് ഫ്രഞ്ച് വിപ്ലവം ആരംഭിച്ചത് ?