Question:
പാക്കിസ്ഥാൻ്റെ ദേശീയ നദി ഇവയിൽ ഏതാണ് ?
Aചെനാബ്
Bരവി
Cസത്‌ലജ്
Dസിന്ധു
Answer:
D. സിന്ധു
Explanation:
ഇന്ത്യയിലൂടെയും പാകിസ്താനിലൂടെയും ഒഴുകുന്ന സിന്ധു നദി പാകിസ്ഥാനിലെ ദേശീയ നദി കൂടെയാണ്. ലോകത്തിലെ നീളമേറിയ നദികളിലൊന്നായ സിന്ധു ഹിമാലയത്തിലെ മാനസസരോവര്‍ തടാകത്തിനു സമീപമാണ് ഉദ്ഭവിക്കുന്നത്. അവിടെനിന്ന് വടക്കു പടിഞ്ഞാറേക്കൊഴുകി കശ്മീരിലെ ലഡാക്ക് ജില്ലയിലൂടെ ഇന്ത്യയിലേക്ക് കടക്കുന്നു. ഇന്ത്യയിൽ സിന്ധു നദി കടന്നുപോകുന്ന സംസ്ഥാനം ജമ്മു കശ്മീര്‍ ആണ്. ആകെ ഏകദേശം 3,200 കിലോമിറ്റര്‍ ദൂരം ഒഴുകി പാക്കിസ്ഥാനിലെ കറാച്ചിയില്‍ വച്ച് സിന്ധു നദി അറബിക്കടലില്‍ പതിക്കുന്നു.