App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ തെറ്റായ ജോഡി ഏത്?

1.വാസോപ്രസിൻ          -     ഗർഭാശയ സങ്കോചം

2.ഓക്സിട്ടോസിൻ        -     ജലപുനരാഗിരണം നിയന്ത്രിക്കുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം തെറ്റ്.

D1ഉം 2ഉം ശരിയാണ്.

Answer:

C. 1ഉം 2ഉം തെറ്റ്.

Read Explanation:

  • വസോപ്രസിൻ, ഓക്സിടോസിൻ എന്നീ രണ്ട് ഹോർമോണുകളും ഹൈപ്പോതലാമസ് ഉൽപാദിപ്പിക്കുന്നു.
  • ഇവയിൽ ഓക്സിട്ടോസിൻ ഗർഭാശയ സങ്കോചത്തെ നിയന്ത്രിക്കുന്നു.
  • വാസോപ്രസിൻ ആകട്ടെ വൃക്കകളിലെ നെഫ്രോണുകളുടെ ശേഖരണനാളി, ഡിസ്റ്റൽ നാളി എന്നിവിടങ്ങളിൽ ജലപുനരാഗിരണം നടത്തി മൂത്രഗാഢത വർദ്ധിപ്പിക്കുന്നു.

Related Questions:

ഗർഭാശയ വളർച്ചയ്ക്കും ഗർഭധാരണത്തിനും ഭ്രൂണത്തെ നിലനിർത്താനും സഹായിക്കുന്ന ഹോർമോൺ ആണ്?

ഇണകളെ ആകർഷിക്കാൻ പെൺ പട്ടുനൂൽ ശലഭങ്ങൾ പുറപ്പെടുവിക്കുന്ന ഫിറമോൺ ഏത് ?

യുവത്വ ഹോർമോൺ എന്ന് അറിയപ്പെടുന്ന ഹോർമോൺ

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഹോർമോണുകളെ സംശ്ലേഷണം ചെയ്ത് രക്തത്തിലേക്ക് സ്രവിപ്പിക്കുന്ന ഗ്രന്ഥികളെ അന്തഃസ്രാവികൾ എന്നു പറയുന്നു.

2.അന്തസ്രാവി ഗ്രന്ഥികളെയും ഹോർമോണുകളെയും അവയുമായി ബന്ധപ്പെട്ട രോഗങ്ങളെയും കുറിച്ചുള്ള പഠനശാഖയാണ് എൻഡോക്രൈനോളജി.

മനുഷ്യ ശരീരത്തിലെ 24 മണിക്കൂർ ദിനതാളക്രമം നിയന്ത്രിക്കുന്ന ഹോർമോൺ ഏത് ?