Question:
ഭരണഘടനാ നിർമാണസഭയുടെ രൂപീകരണത്തിൻ്റെയും പ്രവർത്തനത്തിൻ്റെയും വിവിധ ഘട്ടങ്ങൾ സംബന്ധിച്ച ഈ പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?
1) 1946 ഓഗസ്തിൽ ഭരണഘടന നിർമാണസഭയിലേക്കു തിരഞ്ഞെടുപ്പു നടന്നു,
2) 1946 ഡിസംബർ 9 ന് അവിഭക്ത ഇന്ത്യയുടെ ഭരണഘടനാ നിർമാണസഭയുടെ ആദ്യ സമ്മേളനം മുംബൈയിൽ നടന്നു. ഡോ. സച്ചിദാനന്ദ സിൻഹ താൽക്കാലിക അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.
3) 1946 ഡിസംബർ 11 നു ഡോ. രാജേന്ദ്രപ്രസാദ് ഭരണഘടനാ നിർമാണസഭയുടെ സ്ഥിരം അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.
4) വിഭക്ത ഇന്ത്യയുടെ ഭരണഘടനാ നിർമാണസഭ ആദ്യമായി ചേർന്നത് 1947 ഓഗസ്റ്റ് 16 നാണ്.
5) വിഭക്ത ഇന്ത്യയിലെ ഭരണഘടനാ നിർമാണസഭയിൽ 299 അംഗങ്ങളാണ് ഉണ്ടായിരുന്നത്.
A3, 5
B1, 3, 4, 5
C3, 4, 5
D2, 3, 5,
Answer:
A. 3, 5
Explanation:
- 1946 ജൂലൈ-ആഗസ്ത് മാസങ്ങളിലായാണ് ഭരണഘടന നിർമാണസഭയിലേക്കു തിരഞ്ഞെടുപ്പു നടന്നത്.
- ആദ്യ സമ്മേളനം ന്യൂഡൽഹിയിലെ പാർലമെന്റ് സെൻട്രൽ ഹാളിൽ വച്ചായിരുന്നു.
- വിഭക്ത ഇന്ത്യയുടെ ഭരണഘടനാ നിർമാണസഭ ആദ്യമായി ചേർന്നത് 1947 നവംബർ 17 നായിരുന്നു.
- ഭരണഘടനാ നിർമാണ സഭയുടെ അവസാന സമ്മേളനം നടന്നത് 1950 ജനുവരി 24 നാണ്.
- 1949 നവംബർ 26 ന് ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചു