Question:
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1.വയനാട്ടിൽ നിന്നും ആരംഭിച്ച് വളപട്ടണം പുഴയിൽ ചെന്നുചേരുന്ന ഒരു നദിയാണ് ബാവലിപ്പുഴ അഥവാ വാവലിപ്പുഴ.
2.കൊട്ടിയൂർ വൈശാഖമഹോത്സവം നടക്കുന്നത് ബാവലിപ്പുഴയുടെ തീരത്താണ്.
3.വാവലി പുഴയുടെ വടക്കേത്തീരത്ത് തിരുവഞ്ചിറ എന്നറിയപ്പെടുന്ന ഒരു ചെറിയ പുഴയുടെ നടുവിൽ ആണ് പ്രശസ്ത ശിവക്ഷേത്രമായ കൊട്ടിയൂർ ക്ഷേത്രം.
A1,2
B1,3
C1,2,3
D2,3
Answer:
C. 1,2,3
Explanation:
വയനാട്ടിൽ നിന്നും ആരംഭിച്ച് വളപട്ടണം പുഴയിൽ ചെന്നുചേരുന്ന ഒരു നദിയാണ് ബാവലിപ്പുഴ അഥവാ വാവലിപ്പുഴ. കൊട്ടിയൂർ, കേളകം, കണിച്ചാർ എന്നീ പഞ്ചായത്തുകളിലൂടെ ഒഴുകുന്ന ഈ പുഴ കൊട്ടിയൂർ പഞ്ചായത്തിന്റെ 9 വാർഡുകളെയും സ്പർശിച്ചുകൊണ്ട് കടന്നുപോകുന്നു. കൊട്ടിയൂർ വൈശാഖമഹോത്സവം നടക്കുന്നത് ബാവലിപ്പുഴയുടെ തീരത്താണ്. ഈ പുഴയുടെ തീരത്ത് വാവുബലി നടക്കാറുള്ളതിനാൽ വാവുബലിപ്പുഴ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. പിൽക്കാലത്ത് ലോപിച്ച് ബാവലി എന്നായി മാറുകയായിരുന്നു. കൊട്ടിയൂരിൽ വാവലി പുഴയുടെ വടക്കേത്തീരത്ത് തിരുവഞ്ചിറ എന്നറിയപ്പെടുന്ന ഒരു ചെറിയ പുഴയുടെ നടുവിൽ ആണ് പ്രശസ്ത ശിവക്ഷേത്രമായ കൊട്ടിയൂർ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.