Question:

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി നല്‍കി ജനങ്ങളുടെ ക്ഷേമം വളര്‍ത്തുക എന്ന് അനുശാസിക്കുന്ന ഭരണഘടനാ ഭാഗം ആണ് മാര്‍ഗ്ഗനിര്‍ദ്ദേശതത്വങ്ങള്‍.

2.ഗാന്ധിയൻ ആശയങ്ങളെ ഉൾക്കൊള്ളുന്ന ഭരണഘടനയുടെ ഭാഗമാണ് നിര്‍ദ്ദേശതത്വങ്ങള്‍.

3.നിർദേശക തത്വങ്ങൾ നടപ്പിലാക്കാൻ ഒരു പൗരന് കോടതിയെ സമീപിക്കാൻ കഴിയില്ല. 

A1,2 മാത്രം ശരി

B1,3 മാത്രം ശരി

C2,3 മാത്രം ശരി

Dഎല്ലാം ശരിയാണ്

Answer:

D. എല്ലാം ശരിയാണ്

Explanation:

നിയമ നിർമാണത്തിലും നിർവഹണത്തിലും രാഷ്ട്രം പിന്തുടരേണ്ട ചില അടിസ്ഥാന ലക്ഷ്യങ്ങളാണ് നിർദേശകതത്വങ്ങൾ. ഇന്ത്യയെ ഒരു ക്ഷേമരാഷ്ട്രം ആക്കി മാറ്റുകയാണ് നിർദേശകതത്വങ്ങളുടെ ലക്ഷ്യം. നിർദേശകതത്വങ്ങൾ ന്യായവാദങ്ങൾക്ക് അർഹമല്ല. നിർദേശക തത്വങ്ങൾ നടപ്പിലാക്കാൻ ഒരു പൗരന് കോടതിയെ സമീപിക്കാൻ കഴിയില്ല.


Related Questions:

നിർദേശകതത്വങ്ങൾ ന്യായവാദത്തിന് അർഹമല്ല എന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

The idea of unified personal laws is associated with:

ചേരുംപടി ചേർക്കുക.

1. അനുച്ഛേദം 40          -         (a) ജോലി ചെയ്യുന്നതിനുള്ള അവകാശം

2.അനുച്ഛേദം 41            -          (b) മദ്യനിരോധനം 

3.അനുച്ഛേദം 44            -          (c) ഏകീകൃത സിവിൽകോഡ് 

4.അനുച്ഛേദം 47            -          (d) ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണം 

അന്താരാഷ്ട്ര സുരക്ഷാ, സമാധാനം എന്നിവയെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ?

ഏകികൃത സിവിൽ കോഡ് നടപ്പിലാക്കണം എന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?