Question:
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?
- എ.ഡി 1717ലാണ് നേപ്പിയർ ബോൺസ് കണ്ടെത്തിയത്.
- നേപ്പിയർ ബോൺസ് ഉപയോഗിച്ച് ഗുണന ക്രിയകൾ എളുപ്പത്തിൽ ചെയ്യുവാൻ സാധിക്കുന്നു
- 'ഏ കൺസ്ട്രക്ഷൻ ഓഫ് വണ്ടർഫുൾ കെനോൻ ഓഫ് ലോഗരതിംസ്' എന്ന പ്രശസ്തമായ പുസ്തകം ജോൺ നേപ്പിയർ എഴുതിയതാണ്
Aii മാത്രം ശരി
Bഇവയൊന്നുമല്ല
Ci, ii ശരി
Dii, iii ശരി
Answer:
D. ii, iii ശരി
Explanation:
- ലോഗരിതം എന്ന ഗണിതശാസ്ത്രവിഭാഗത്തിന് തുടക്കം കുറിക്കുകയും ഗണിതശാസ്ത്രശാഖക്ക് വളരെയധികം സംഭാവനകൾ നൽകുകയും ചെയ്ത സ്കോട്ടിഷ് ഗണിതശാസ്ത്രജ്ഞൻ ആയിരുന്നു ജോൺ നേപ്പിയർ.
- ഇദ്ദേഹത്തെ ലോഗരിതിൻെറ പിതാവ് എന്ന് വിളിക്കുന്നു.
- ഇദ്ദേഹം കണ്ടുപിടിച്ച ഗുണനപ്പട്ടികയും സംഖ്യകളും ആലേഖനം ചെയ്ത ദണ്ഡുകളെയാണ് ആണ് നേപ്പിയർ ബോൺസ് എന്ന് വിളിക്കുന്നത്.
- നേപ്പിയർ ബോൺസ് ഉപയോഗിച്ച് ഗുണന ക്രിയകൾ എളുപ്പത്തിൽ ചെയ്യുവാൻ സാധിക്കുന്നു.
- എ.ഡി 1617ലാണ് നേപ്പിയർ ബോൺസ് കണ്ടെത്തിയത്.
- 'ഏ കൺസ്ട്രക്ഷൻ ഓഫ് വണ്ടർഫുൾ കെനോൻ ഓഫ് ലോഗരതിംസ്' എന്ന പ്രശസ്തമായ പുസ്തകം ജോൺ നേപ്പിയർ എഴുതിയതാണ്.