Question:

ഇവയിൽ അൽബുക്കർക്കുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

  1. പോർച്ചുഗീസുകാരും ഇന്ത്യക്കാരും തമ്മിലുള്ള വിവാഹത്തെ (മിശ്ര കോളനി വ്യവസ്ഥ ) നിരോധിച്ച പോർച്ചുഗീസ് വൈസ്രോയി

  2. അൽബുക്കർക്ക് നാണയം നിർമ്മാണശാല ആരംഭിക്കുകയും സ്വർണനാണയങ്ങളും വെള്ളിനാണയങ്ങളും പുറത്തിറക്കുകയും ചെയ്തു.

  3. ഇന്ത്യയിൽ പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്നു

  4. വിജയനഗര സാമ്രാജ്യവുമായി വ്യാപാര ഉടമ്പടി ഒപ്പു വെച്ച പോർച്ചുഗീസ് വൈസ്രോയി

Aഎല്ലാം തെറ്റ്

B3 മാത്രം തെറ്റ്

C1 മാത്രം തെറ്റ്

D2 മാത്രം തെറ്റ്

Answer:

C. 1 മാത്രം തെറ്റ്

Explanation:

അൽബുക്കർക്ക്:

  • ഇന്ത്യയിൽ പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്നു 
  • ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി
  • പോർട്ടുഗീസ് ആസ്ഥാനം കൊച്ചിയിൽ നിന്നും ഗോവയിലേക്ക് മാറ്റിയ വൈസ്രോയ്(1510)
  • ഇന്ത്യയിൽ പോർച്ചുഗീസ് കോളനിവൽക്കരണത്തിന് നേതൃത്വം നൽകി
  • പോർച്ചുഗീസുകാരും ഇന്ത്യക്കാരും തമ്മിലുള്ള വിവാഹത്തെ (മിശ്ര കോളനി വ്യവസ്ഥ) പ്രോത്സാഹിപ്പിച്ച പോർച്ചുഗീസ് വൈസ്രോയി
  • മിക്സഡ് കോളനി സിസ്റ്റം / സങ്കരവാസസങ്കേതങ്ങൾ സ്ഥാപിക്കുന്ന നയം സ്വീകരിച്ചു 
  • വിജയനഗര സാമ്രാജ്യവുമായി വ്യാപാര ഉടമ്പടി ഒപ്പു വെച്ച പോർച്ചുഗീസ് വൈസ്രോയി
  • ഇന്ത്യയിലെ പോർച്ചുഗീസ് പ്രവിശ്യകളിൽ സതി നിരോധിച്ചു  
  • ഇന്ത്യയിൽ നാണയ നിർമ്മാണശാല ആരംഭിക്കുകയും, സ്വർണനാണയങ്ങളും വെള്ളിനാണയങ്ങളും പുറത്തിറക്കുകയും ചെയ്തു   
  • കോഴിക്കോട് നഗരം ആക്രമിച്ച പോർച്ചുഗീസ് വൈസ്രോയി 
  • ഗോവ പിടിച്ചെടുക്കാൻ നേതൃത്വം നൽകിയ വൈസ്രോയി
  • യൂറോപ്യൻ സൈന്യത്തിൽ ആദ്യമായി ഇന്ത്യക്കാരെ ഉൾപ്പെടുത്തിയ വൈസ്രോയി

 


Related Questions:

‘നീലജലനയം’(Blue Water Policy) നടപ്പിലാക്കിയ പോർച്ചുഗീസ് വൈസ്രോയി?

ഡച്ചുകാരും കോഴിക്കോട് സാമൂതിരിയും തമ്മിൽ അഴീക്കോട് സന്ധി ഒപ്പുവെച്ചത് ഏത് വർഷം ?

കേരള ചരിത്രത്തിൽ ' തോമസ് കോട്ട ' എന്നറിയപ്പെട്ടിരുന്ന പറങ്കികോട്ടയുടെ സ്ഥാനം എവിടെയാണ് ?

വാസ്കോഡ ഗാമയെ ആദ്യം സംസ്കരിച്ച സെന്റ് ഫ്രാൻസിസ് പള്ളി എവിടെയാണ്?

ഹോർത്തൂസ് മലബാറിക്കസിൽ എത്ര സസ്യങ്ങളെപറ്റിയാണ് പരാമർശിച്ചിട്ടുള്ളത്?