Question:

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

1.ആന്തരിക സമസ്ഥിതി പരിപാലിക്കാനുള്ള  ഒരു ജീവിയുടെ കഴിവാണ് ഹോമിയോസ്റ്റാസിസ്.

2.'ഹോമിയോസ്റ്റാസിസ്" എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1932 ൽ അമേരിക്കൻ ഫിസിയോളജിസ്‌റ്റായ  വാൾട്ടർ ബ്രാഡ്‌ഫോർഡ് കാനൻ ആണ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം ശരി.

Explanation:

ആന്തരിക സമസ്ഥിതി പരിപാലിക്കാനുള്ള  ഒരു ജീവിയുടെ കഴിവാണ് ഹോമിയോസ്റ്റാസിസ്.ഈ പദം ആദ്യമായി ഉപയോഗിച്ചത് 1932 ൽ അമേരിക്കൻ ഫിസിയോളജിസ്‌റ്റായ  വാൾട്ടർ ബ്രാഡ്‌ഫോർഡ് കാനൻ ആണ്. ഗ്രീക്ക് ഭാഷയിൽ നിന്നാണ് ഈ പദം നിർമിച്ചിട്ടുള്ളത്.ഗ്രീക്ക് ഭാഷയിൽ "സമാനമായ അവസ്ഥ, അചഞ്ചലത'' എന്നൊക്കെ അർത്ഥം വരുന്ന വാക്കുകളിൽ നിന്നാണ് ഹോമിയോസ്റ്റാസിസ് എന്ന പദം ഉണ്ടായത്.


Related Questions:

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1.ജന്തുലോകത്തെ ചില ജീവികൾ ശിശിരകാലങ്ങളിൽ ഉപാപചയ പ്രവർത്തനങ്ങൾ കുറച്ച് നിദ്രാവസ്ഥയിൽ കഴിയുന്നതിനെയാണ് ശിശിരനിദ്ര എന്ന് വിളിക്കുന്നത്.

2.ശിശിരകാലത്തെ അതിശൈത്യത്തിൽ നിന്നും രക്ഷപ്പെടാനും അക്കാലങ്ങളിൽ ഭക്ഷണ ലഭ്യത കുറയുന്നതിനാലുമാണ് ജീവികൾ ശിശിരനിദ്രയിലേർപ്പെടുന്നത്.

ആഗോളതാപനം നിയന്ത്രിക്കുവാൻ ചെയ്യാവുന്നത്

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.ഒരു ലിറ്റർ ജലത്തിൽ അടങ്ങിയിരിക്കുന്ന മുഴുവൻ ജൈവ പദാർഥങ്ങളുടെയും അപചയത്തിന്  ബാക്ടീരിയ ഉപയോഗിക്കുന്ന ഓക്സിജൻറെ അളവാണ് ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡ്.

2.ഗാർഹിക മലിനജലത്തിലുള്ള ജൈവ വിഘടനത്തിന്  വിധേയമാകുന്ന ജൈവ വസ്തുവിൻ്റെ അളവ് കണക്കാക്കുന്ന ഏകകം ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡാണ്.

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ലോകത്തിൽ ഏറ്റവും കൂടുതൽ ആണവോർജ നിലയങ്ങൾ സ്ഥിതിചെയ്യുന്ന രാജ്യം റഷ്യയാണ്.

2.നിലവിൽ ലോകമെമ്പാടുമായി നാനൂറിലധികം ആണവോർജ നിലയങ്ങൾ സ്ഥിതി ചെയ്യുന്നു.

3.പൂർണമായും തദ്ദേശീയമായി നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ ആണവോർജ കേന്ദ്രം തമിഴ്നാട്ടിലാണ് സ്ഥിതിചെയ്യുന്നത്.

മറ്റു ജീവികളുടെ ശരീരത്തിനു പുറത്തോ ശരീരത്തിനകത്തോ ജീവിച്ച് അവയിൽ നിന്നും ആഹാരം സ്വീകരിക്കുന്ന ജീവികളെ വിളിക്കുന്ന പേര് ?