Question:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഭരണസൗകര്യത്തിനായി തിരുവിതാംകൂർ രാജ്യത്തെ പകുതികളായും (വില്ലേജുകള്‍) മണ്ഡപത്തും വാതുക്കളായും (താലൂക്കുകള്‍) തിരിച്ച ഭരണാധികാരി മാർത്താണ്ഡ വർമ്മയാണ്.

  2. തിരുവിതാംകൂറിൽ അഞ്ചൽ സംവിധാനം (പോസ്റ്റൽ സമ്പ്രദായം) ആരംഭിച്ചത് മാർത്താണ്ഡവർമ്മയുടെ കാലത്താണ്.

  3. തിരുവിതാംകൂറിലെ വ്യവസായികൾ അറിയപ്പെട്ടിരുന്നത് മുളകു മടിശ്ശീലക്കാർ എന്നായിരുന്നു.

Aഎല്ലാം ശരി

Biii മാത്രം ശരി

Cഇവയൊന്നുമല്ല

Di മാത്രം ശരി

Answer:

A. എല്ലാം ശരി

Explanation:

അനിഴം തിരുനാൾ മാര്‍ത്താണ്ഡവര്‍മ:

  • ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകന്‍.
  • ആധുനിക തിരുവിതാംകൂറിന്റെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്നു.
  • നെയ്യാറ്റിൻകരയുടെ രാജകുമാരൻ എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി.
  • എട്ടുവീട്ടിൽ പിള്ളമാർ, പോറ്റിമാർ എന്നീ ഫ്യൂഡൽ പ്രഭുക്കന്മാരെ അമർച്ചചെയ്ത ഭരണാധികാരി.

  • രാജ്യ വിസ്തൃതി ഏറ്റവും കൂടുതല്‍ വര്‍ധിപ്പിച്ച തിരുവിതാംകൂര്‍ രാജാവ്‌.
  • തൃപ്പടിദാനം നടത്തിയ (1750 ജനുവരി 3) തിരുവിതാംകൂര്‍ രാജാവ്‌.
  • ശ്രീപത്മനാഭ ദാസന്‍ എന്ന സ്ഥാനപ്പേരോടെ ഭരിച്ച ആദ്യ തിരുവിതാംകൂര്‍ രാജാവ്‌
  • കോട്ടയത്തെയും തെക്കും കൂറിനെയും വടക്കും കൂറിനേയും തിരുവിതാംകൂറിന്റെ ഭാഗമാക്കിയ രാജാവ്‌.

  •  ഡച്ചുകാരെ കുളച്ചല്‍ യുദ്ധത്തില്‍ (1741) തോല്‍പിച്ച രാജാവ്‌.
  • കോട്ട നിര്‍മാണത്തിന്‌ കരിങ്കല്ലുപയോഗിച്ച ആദ്യത്തെ കേരളീയ രാജാവ്‌.
  • ഭരണസൗകര്യത്തിനായി തിരുവിതാംകൂർ രാജ്യത്തെ പകുതികളായും (വില്ലേജുകള്‍) മണ്ഡപത്തും വാതുക്കളായും (താലൂക്കുകള്‍) തിരിച്ച ഭരണാധികാരി.
  • തിരുവിതാംകൂറിൽ അഞ്ചൽ സംവിധാനം (പോസ്റ്റൽ സമ്പ്രദായം) ആരംഭിച്ച മഹാരാജാവ്.

Related Questions:

നക്ഷത്രബംഗ്ലാവിൻ്റെ സ്ഥാപകനായ ഭരണാധികാരി ആര്?

The historic "Temple Entry Proclamation' was issued in 1936 by :

തിരുവിതാംകൂറിലെ അമ്പലങ്ങളിലുണ്ടായിരുന്ന ദേവദാസി സമ്പ്രദായം നിർത്തലാക്കിയതാര് ?

കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവായ് അറിയപ്പെടുന്ന സാമൂതിരി ആരാണ് ?

തിരുവനന്തപുരത്ത് ദുർഗുണപാഠശാല സ്ഥാപിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?