Question:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഡൗൺസിൻഡ്രോം ഉള്ള ആളുകളുടെ ശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം 47 ആയിരിക്കും.

2.ഡൗൺസിൻഡ്രോം മംഗോളിസം എന്നും അറിയപ്പെടുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റ്.

Answer:

C. 1ഉം 2ഉം

Explanation:

ഡൗൺസിൻഡ്രോം ഉള്ള ആളുകളുടെ ശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം 47 ആയിരിക്കും.ഡൗൺസിൻഡ്രോം മംഗോളിസം എന്നും അറിയപ്പെടുന്നു. മനുഷ്യശരീരത്തിലെ കോശങ്ങളിൽ മർമ്മത്തിലുള്ള ക്രോമസോമുകളിൽ 21-ആം ക്രോമസോം ജോഡിയ്ക്കൊപ്പം ഒരു 21ആം ക്രോമസോം കൂടി അധികരിച്ചുവരുന്ന അവസ്ഥയാണ്‌ ഡൗൺ സിൻഡ്രോം. ട്രൈസോമി 21, ട്രൈസോമി ജി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. 1866-ൽ ഈ രോഗാവസ്ഥ ആദ്യമായി വിശദീകരിച്ച ബ്രിട്ടീഷ് ഡോക്ടറായ ജോൺ ലാങ്ഡൺ ഡൗണിന്റെ പേരിലാണ്‌ ഈ രോഗം അറിയപ്പെടുന്നത്. ഈ ജനിതകരോഗം ഉള്ളയാൾക്ക് പ്രത്യേകമായ മുഖ ലക്ഷണങ്ങൾ ഉള്ളതിനാൽ ഈ രോഗത്തിനെ മംഗോളിസം എന്നും വിളിക്കുന്നു.


Related Questions:

ലോകത്ത് ഏറ്റവും അധികം ചണം ഉത്പാദിപ്പിക്കുന്ന രാജ്യം ഏത്?

The human eye forms the image of an object at its:

ഡി എൻ എ കണ്ടുപിടിച്ചതാര്?

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം ഏതാണ്?

Toxic substances enter into the food chains and accumulate on higher tropic levels.The phenomenon is called: