Question:
ഇവയിൽ ശരിയായ പ്രസ്താവന ഏത്
1.സംസ്കൃതത്തിൽ ഹിമാലയം എന്ന വാക്കിൻറെ അർത്ഥം മഞ്ഞിൻ്റെ വീട് എന്ന ആകുന്നു.
2.'വാട്ടർ ടവർ ഓഫ് ഏഷ്യ' എന്നറിയപ്പെടുന്ന പർവ്വതനിര ഹിമാലയമാണ്.
3.കിഴക്കോട്ടു പോകുന്തോറും ഹിമാലയത്തിൻറെ നീളവും വീതിയും കൂടി വരുന്നു.
A1,2
B1,3
C2,3
D1,2,3
Answer:
A. 1,2
Explanation:
ഭൂമിയിലെ ഏറ്റവും വലിയ പർവ്വതനിരയാണ് ഹിമാലയം, ലോകത്തെ ഏറ്റവും വലിയ കൊടുമുടികൾ സ്ഥിതി ചെയ്യുന്നത് ഇതിലാണ്.മഞ്ഞിന്റെ വീട് എന്നാണ് ഹിമാലയം എന്ന നാമത്തിന്റെ അർത്ഥം. 'വാട്ടർ ടവർ ഓഫ് ഏഷ്യ' എന്ന ഹിമാലയം അറിയപ്പെടുന്നു.ഏഷ്യയ്ക്ക് ഭൂഖണ്ഡത്തിന് ജലസമ്പത്ത് നൽകുന്ന അനേകം നദികളുടെ ഉത്ഭവസ്ഥാനം ആയതിനാലാണ് ഹിമാലയത്തിന് ഈ പേര് സിദ്ധിച്ചത്. കിഴക്കോട്ടു പോകുന്തോറും ഹിമാലയത്തിൻറെ നീളവും വീതിയും കുറഞ്ഞുവരികയാണ് ചെയ്യുന്നത്.