Question:

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

  1. ഹൈക്കോടതിയുടെ റിട്ട് അധികാരം ആണ്സുപ്രീംകോടതിയുടെ റിട്ട്അധികാരത്തെക്കാൾ വലുത്.

  2. ഹൈക്കോടതിയ്ക്ക് ഒരു പൗരൻറെ മൗലിക അവകാശത്തെയും നിയമപരമായ അവകാശങ്ങളെയും റിട്ട് ഉപയോഗിച്ച് സംരക്ഷിക്കാൻ കഴിയും. 

Aഎല്ലാം ശരി

Bഇവയൊന്നുമല്ല

Cരണ്ട് മാത്രം ശരി

Dഒന്ന് മാത്രം ശരി

Answer:

A. എല്ലാം ശരി

Explanation:

റിട്ടുകൾ (Writs in Indian Constitution)

  • മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവിനെ റിട്ട് എന്നു പറയുന്നു.
  • ഭരണഘടനയുടെ 32-ാം വകുപ്പു പ്രകാരമാണ് സുപ്രീം കോടതി, ഹൈക്കോടതി എന്നിവ റിട്ടുകൾ പുറപ്പെടുവിക്കുന്നത്.
  • സുപ്രീംകോടതി റിട്ടുകൾ പുറപ്പെടുവിക്കുന്നതിനെ പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദം : അനുച്ഛേദം 32
  • ഹൈക്കോടതി റിട്ടുകൾ പുറപ്പെടുവിക്കുന്നതിനെ പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദം : അനുഛേദം 226

ഭരണഘടനാപരമായ പരിഹാരങ്ങൾക്ക് ഇന്ത്യൻ ഭരണഘടനയിൽ 5 റിട്ടുകൾ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

1. ഹേബിയസ് കോർപ്പസ് (Habeas Corpus): അന്യായമായി തടഞ്ഞുവച്ചയാളെ മോചിപ്പിക്കാൻ പുറപ്പെടുവിക്കുന്ന നിർദേശമാണ് ഹേബിയസ് കോർപ്പസ്. ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഈ റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരം സുപ്രീംകോടതിയിലും ഹൈക്കോടതിയിലും മാത്രമായി നിക്ഷിപ്തമാണ്.

2. മാൻഡമസ് (Mandamus): വ്യക്തികളെയോ സ്ഥാപനങ്ങളെയോ സ്വന്തം കർത്തവ്യം നിർവ്വഹിക്കാൻ അനുശാസിച്ചുകൊണ്ട് സുപ്രീം കോടതിയോ ഹൈകോടതിയോ നൽകുന്ന കല്പനയാണ് മാൻഡമസ് റിട്ട്.

3. ക്വോ വാറന്റോ (Quo-Warranto): അർഹതയില്ലാത്ത ഉദ്യോഗം വഹിക്കുന്നതിൽനിന്ന് തടയാനോ പദവി ഒഴിഞ്ഞു കിടക്കുന്നതായി പ്രഖ്യാപിക്കാനോ വേണ്ടി പുറപ്പെടുവിക്കുന്ന റിട്ടാണ് ക്വോ വാറന്റോ.

4. സെർഷ്യോററി (Certiorari): അധികാരതിർത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കീഴ്‌ക്കോടതിയിൽനിന്ന് കേസ് മേൽക്കോടതിയിലേക്ക് മാറ്റാൻ കൽപ്പിക്കുന്ന റിട്ടാണ് സെർഷ്യോററി.

5. പ്രൊഹിബിഷൻ (Prohibition): കീഴ്‌ക്കോടതികൾ അധികാരാതിർത്തി ലംഘിക്കുന്നതും നീതിനിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നതും തടയാൻ പുറപ്പെടുവിക്കുന്ന റിട്ടാണിത്.

എങ്ങനെയാണ് ഹൈക്കോടതിയുടെ റിട്ട് അധികാരം സുപ്രീംകോടതിയുടെതിനേക്കാൾ വിശാലമാകുന്നത് ?

  • സുപ്രീംകോടതിക്കും മൗലികാവകാശങ്ങളുടെ നിർവഹണത്തിനായി മാത്രമേ റിട്ട് പുറപ്പെടുവിപ്പിക്കുവാൻ കഴിയൂ.
  • അതേസമയം ഒരു ഹൈക്കോടതിക്കും മൗലികാവകാശങ്ങൾ നടപ്പാക്കുന്നതിന് മാത്രമല്ല മറ്റേതെങ്കിലും കാര്യത്തിലും റിട്ട് പുറപ്പെടുവിപ്പിക്കുവാൻ കഴിയും.
  • ഹൈക്കോടതിയിൽ നിന്ന് നീതി ലഭ്യമാകുന്നതിനാൽ പരാതിക്കാരൻ ആദ്യം ഹൈക്കോടതിയെ സമീപിക്കുന്നതാണ് ഉചിതം എന്ന് സുപ്രീംകോടതിയും അഭിപ്രായപ്പെട്ടിട്ടുണ്ട്.
  • ആർട്ടിക്കിൾ 32 പ്രകാരമുള്ള പ്രശ്നപരിഹാരത്തിന് സുപ്രീംകോടതിയെ സമീപിച്ചാൽ അത് നിരസിക്കുവാൻ സുപ്രീംകോടതിക്ക് കഴിയില്ല.
  • എന്നാൽ ആർട്ടിക്കിൾ 226 പ്രകാരമുള്ള ഒരു പ്രശ്നപരിഹാരത്തിന് ഹൈക്കോടതിയെ സമീപിച്ചാൽ അത് നിരസിക്കാൻ ഹൈക്കോടതിക്ക് അധികാരം ഉണ്ടായിരിക്കും.

  • എന്നാൽ ശ്രദ്ധിക്കേണ്ട വസ്തുത സുപ്രീംകോടതിക്ക് ഇന്ത്യയുടനീളം റിട്ടുകൾ പുറപ്പെടുവിപ്പിക്കുവാൻ സാധിക്കും.
  • ഹൈക്കോടതിക്ക് അതിൻറെ പ്രാദേശിക അധികാരപരിധിയിൽ മാത്രമേ റിട്ടുകൾ പുറപ്പെടുവിപ്പിക്കുവാൻ സാധിക്കുകയുള്ളൂ.

Related Questions:

In the Indian judicial system, writs are issued by

ഏറ്റവും കുറച്ച് കാലം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന വ്യക്തിയാര്?

The power to increase the number of judges in the Supreme Court of India is vested in

നിയമവിധേയമല്ലാതെ തടവിൽ വെച്ചിരിക്കുന്ന ഒരാളെ മോചിപ്പിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന റിട്ട് ഏത് ?

ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് റിട്ട് പുറപ്പെടുവിക്കാന്‍ അധികാരമുള്ളത് ആര്‍ക്ക് ?