App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഒരു ധാതുവിൻറെ പരൽഘടന അനുസരിച്ചാണ് അതിൻറെ ബാഹ്യരൂപം കൈവരുന്നത്
  2. ഒരു ധാതുവിൻറെ വളർച്ച ഏതെങ്കിലും രീതിയിൽ തടസ്സപ്പെട്ടാൽ പരൽ ഘടനയും മുരടിക്കുന്നു .
  3. പരൽ ഘടന ഇല്ലാത്ത ധാതുക്കൾ അമോർഫസ്  ധാതുക്കൾ എന്നറിയപ്പെടുന്നു.

A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3

Read Explanation:

  • ഓരോ ധാതുവിനും അതിൻ്റേതായ പരൽ ഘടനയുണ്ട്.ഈ പരൽഘടന അനുസരിച്ചാണ് അതിൻറെ ബാഹ്യരൂപം കൈവരുന്നത്
  • ഒരു ധാതു പ്രകൃതിയിൽ രൂപീകൃതമാകുമ്പോൾ സ്വതന്ത്രമായി വികസിക്കുവാൻ സാഹചര്യമുണ്ടായാൽ ബാഹ്യ ഇടപെടലുകൾ ഇല്ലാതെ പൂർണവളർച്ച പ്രാപിച്ചു അതിന്റേതായ നിശ്ചിത ക്രിസ്റ്റൽ രൂപം സ്വന്തമാക്കുന്നു. 
  • ഒരു ധാതുവിന്റെ വളർച്ച ഏതെങ്കിലും രീതിയിൽ തടസ്സപ്പെട്ടാൽ ക്രിസ്റ്റലിന്റെ  വളർച്ചയും മുരടിക്കുന്നു അതിന്റെ ഫലമായി അതിനു ക്രിസ്റ്റൽ രൂപം /പരൽ ഘടന ഉണ്ടാകുന്നില്ല. അത്തരം ധാതുക്കളെയാണ്  അമോർഫസ്  ധാതുക്കൾ എന്ന് വിളിക്കുന്നത്.

Related Questions:

താഴെ പറയുന്നവയിൽ ആൽപൈൻ വനങ്ങളുടെ പ്രത്യേകതകൾ എന്തെല്ലാം ?

a) ഹണിസക്കിൾ ചെടി, വല്ലോം മരം എന്നിവയാണ് പ്രധാന സസ്യജാലങ്ങൾ 

b) 3000 മീറ്ററിലധികം ഉയരത്തിൽ കാണപ്പെടുന്ന വനങ്ങൾ 

c)  ശരാശരി വാർഷിക മഴ - 5cm മുതൽ 151cm വരെ

d) ശൈത്യകാലത്ത് ഇലകൾ പൊഴിക്കുന്നു 

ലോകത്തിലെ ഏറ്റവും വലിയ ഓക്സ് - ബോ തടാകം ഏതാണ് ?

' വാൻ തടാകം ' സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

  1.  ഏറ്റവും ചെറിയ സമുദ്രം  
  2. ഇംഗ്ലീഷ് അക്ഷരമാലയിലെ ' D ' യുടെ ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം  
  3. ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ' ഗ്രീൻലാൻഡ് ' സ്ഥിതി ചെയ്യുന്നത് ഈ സമുദ്രത്തിലാണ്  
  4. ഭൂകണ്ഡങ്ങളാൽ ചുറ്റപ്പെട്ട ഏക സമുദ്രം 

മുകളിൽ പറഞ്ഞിരിക്കുന്ന പ്രസ്താവനകൾ ഏത് സമുദ്രവുമായി ബന്ധപ്പെട്ടിരിക്കുന്നു ? 

' മെഡിറ്ററേനിയന്റെ ലൈറ്റ് ഹൗസ് ' എന്നറിയപ്പെടുന്ന സ്‌ട്രോംബോളി അഗ്നിപർവതം 2022 ഒക്ടോബറിൽ വീണ്ടും പൊട്ടിത്തെറിച്ചു . ഈ അഗ്നിപർവതം സ്ഥിതി ചെയ്യുന്ന ദ്വീപ് ഏതാണ് ?