Question:

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.കേരളത്തിലെ രണ്ടാമത്തെ ജല വൈദ്യുത പദ്ധതിയാണ് ചെങ്കുളം.

2.പള്ളിവാസലിൽ നിന്നും, മുതിരപ്പുഴയിലും എത്തുന്ന അധിക ജലം ശേഖരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ചെങ്കുളം ജലവൈദ്യുതപദ്ധതിയിലാണ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും ശരിയാണ്

Answer:

D. രണ്ടു പ്രസ്താവനകളും ശരിയാണ്

Explanation:

  • പള്ളിവാസലിനുശേഷം കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയാണ് ചെങ്കുളം ജലവൈദ്യുതപദ്ധതി.
  • 1954 മെയ് 1 നു ഇതു പ്രവർത്തനം തുടങ്ങി.
  • ചെങ്കുളത്തെ ജലസംഭരണിയിൽ പള്ളിവാസലിൽ നിന്നും, മുതിരപ്പുഴയിലും എത്തുന്ന വെള്ളം ശേഖരിച്ച് അവിടെനിന്നു 1759 മീറ്റർ നീളമുള്ള തുരങ്കം (പെൻസ്റ്റോക്ക് പൈപ്പുകൾ ) വഴി പവർഹൗസിലെത്തിച്ച് വൈദ്യുത ഉത്പാദനം നടത്തുന്നു.

Related Questions:

The biggest irrigation project in Kerala is Kallada project, belong to which district?

കായംകുളത്ത് സ്ഥിതി ചെയ്യുന്ന വൈദ്യുതി നിലയം ഏത് വിഭാഗത്തിൽപ്പെടുന്നു ?

(i) ആണവനിലയം

(ii) ജലവൈദ്യുത നിലയം

(iii) താപവൈദ്യുത നിലയം

(iv) സൗരോർജ്ജ നിലയം

കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ?

കേരളത്തിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന വൈദ്യുതിനിലയം ഏതാണ് ?

നാഫ്‌ത ഇന്ധനമായി ഉപയോഗിക്കുന്ന കേരളത്തിലെ താപവൈദ്യുത നിലയം ?