Question:

എംഫിസിമ രോഗം ബാധിക്കുന്ന അവയവം ഏത് ?

Aഹൃദയം

Bകരൾ

Cശ്വാസകോശം

Dമസ്തിഷ്കം

Answer:

C. ശ്വാസകോശം

Explanation:

  • ശ്വാസകോശങ്ങളെ ബാധിക്കുന്ന അസുഖമാണ് എംഫിസീമ (Emphysema).

  • ഈ രോഗം ബാധിച്ചവരിൽ ശ്വാസകോശങ്ങളെ താങ്ങിനിർത്തി അതിന് രൂപം നൽകുന്ന ചില കലകൾക്ക് നാശം സംഭവിക്കുന്നതിനാൽ ഈ അസുഖം മൂലം ശ്വസനതടസ്സമുണ്ടാകുന്നു.

  • ഏറെക്കാലം നീണ്ടുനിൽക്കുന്ന എംഫിസീമയെ ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി രോഗങ്ങളുടെ (COPD) ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

  • രോഗബാധിതരിൽ ശ്വാസകോശങ്ങളിലെ വായുഅറകൾക്ക് താങ്ങുനൽകുന്ന കോശങ്ങൾക്ക് നാശം സംഭവിക്കുന്നതിനാൽ ശ്വാസകോശങ്ങളുടെ പ്രവർത്തനത്തെ ഇത് ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു


Related Questions:

ശക്തമായ ഉച്ഛ്വാസം നടത്തിയ ശേഷം പുറത്തുവിടാൻ കഴിയുന്ന വായുവിന്റെ അളവിനെ പറയുന്ന പേര് ?

ശ്വാസകോശത്തെ സാരമായി ബാധിക്കുന്ന ഒരു രോഗമാണ് ?

നോർമൽ ടൈഡൽ വോളിയം എത്രയാണ് ?

ശ്വാസകോശത്തിലെ വാതകവിനിമയം നടക്കുന്നത് എവിടെയാണ് ?

നിശ്വാസവായുവിലെ ഓക്സിജന്റെ അളവ് എത്രയാണ് ?