Question:

"പോസ്റ്റ്മോർട്ടം കമ്മിറ്റി" എന്നറിയപ്പെടുന്ന പാർലമെൻ്ററി ധനകാര്യ കമ്മിറ്റി ഏത് ?

Aകമ്മിറ്റി ഓൺ ഫിനാൻസ്

Bകമ്മിറ്റി ഓൺ പബ്ലിക് അണ്ടർടേക്കിങ്സ്

Cഎസ്റ്റിമേറ്റ്സ് കമ്മിറ്റി

Dപബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി

Answer:

D. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി

Explanation:

പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (PAC)

  • 1919 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം 1921 ൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി നിലവിൽ വന്നു.
  • സർക്കാരിന്റെ വരവും ചെലവും ഓഡിറ്റ് ചെയ്യുന്നതിനായി ഇന്ത്യൻ പാർലമെന്റ് രൂപീകരിച്ച, തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗങ്ങളുടെ ഒരു സമിതിയാണ് ഇത്.
  • എസ്റ്റിമേറ്റ് കമ്മിറ്റി (EC), കമ്മറ്റി ഓൺ പബ്ലിക് അണ്ടർടേക്കിംഗ്സ് (CPU) എന്നിവയ്‌ക്കൊപ്പം പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയും ഇന്ത്യൻ പാർലമെന്റിന്റെ മൂന്ന് സാമ്പത്തിക സ്റ്റാൻഡിംഗ് കമ്മിറ്റികളാണ്.
  • 'പാർലമെൻ്റ്  കമ്മിറ്റികളുടെ മാതാവ്'  എന്നും 'പോസ്റ്റ്മോർട്ടം കമ്മിറ്റി' എന്നും അറിയപ്പെടുന്നു.
  • രാഷ്ട്രപതി ഇന്ത്യൻ പാർലമെന്റിന് മുന്നിൽ സമർപ്പിക്കുന്ന സി.എ.ജിയുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ടുകൾ പരിശോധിക്കുന്നത് പാർലമെന്ററി കമ്മിറ്റിയാണ്.

PAC പരിശോധിക്കുന്ന CAG യുടെ 3 റിപ്പോർട്ടുകൾ ഇവയാണ് :

  • വിനിയോഗ അക്കൗണ്ടുകളെക്കുറിച്ചുള്ള ഓഡിറ്റ് റിപ്പോർട്ട് (Audit report on appropriation accounts)
  • സാമ്പത്തിക അക്കൗണ്ടുകളെക്കുറിച്ചുള്ള ഓഡിറ്റ് റിപ്പോർട്ട് (Audit report on finance accounts)
  • പൊതു സ്ഥാപനങ്ങളുടെ ഓഡിറ്റ് റിപ്പോർട്ട് (Audit report on public undertakings)

PACയുടെ ഘടന :

  • പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയിൽ ഇരുപത്തിരണ്ടിൽ കൂടാത്ത അംഗസംഖ്യയാണ് ഉണ്ടാവുക.
  • ലോക്‌സഭ തിരഞ്ഞെടുക്കുന്ന പതിനഞ്ച് അംഗങ്ങളും ഉപരിസഭയായ രാജ്യസഭയിലെ ഏഴിൽ കൂടാത്ത അംഗങ്ങളും ഇതിൽ ഉൾപ്പെടുന്നു.
  • ലോക്‌സഭാ സ്പീക്കറാണ് ചെയർപേഴ്‌സണെ നിയമിക്കുന്നത്.
  • ഒരു വർഷമാണ് അംഗങ്ങളുടെ കാലാവധി.

Related Questions:

The council of Ministers in a Parliamentary type of Government can remain in office till it enjoys the support of the

2024 ആഗസ്റ്റിൽ പാർലമെൻ്റിൽ അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബിൽ പരിശോധിക്കാനുള്ള സംയുക്ത പാർലമെൻററി സമിതിയുടെ (Joint Parliamentary Committe) അധ്യക്ഷൻ ആര്?

ക്രിമിനൽ തിരിച്ചറിയൽ ബിൽ 2022, രാജ്യസഭാ പാസാക്കിയതെന്ന് ?

ലോക്‌സഭയുടെ പ്രഥമ സമ്മേളനം നടന്നത് ഏത് വർഷം ?

The authority/body competent to determine the conditions of citizenship in India ?